പ്രവീണ്‍ എ ([info]pravi) wrote,
@ 2008-07-18 17:43:00
Previous Entry  Add to memories!  Tell a Friend!  Next Entry
Entry tags:ഓപ്പണ്‍ഐഡി, വേര്‍ഡ്പ്രസ്സ്

വേര്‍ഡ്പ്രസ്സില്‍ ഓപ്പണ്‍ഐഡി സജ്ജീകരിയ്ക്കാം
ഓപ്പണ്‍ഐഡിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ളൊരു ലേഖനം നേരത്തെ എഴുതിയിരുന്നതു് ഇവിടെ കാണാം.

വേര്‍ഡ്പ്രസ്സ് എന്ന ബ്ലോഗിങ്ങിനുള്ള സോഫ്റ്റ്‌വെയറില്‍ ഓപ്പണ്‍ഐഡി സജ്ജീകരിയ്ക്കുന്നതെങ്ങനെയെന്നു് നമുക്കു് നോക്കാം.

ഓപ്പണ്‍ഐഡി സജ്ജീകരിയ്ക്കുന്നതിലൂടെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ രോഖപ്പെടുത്താന്‍ ഏതൊരു ഓപ്പണ്‍ഐഡിയും ഉപയോഗിയ്ക്കാം എന്ന സൌകര്യം ലഭ്യമാകും ഇതിനോടൊപ്പം തന്നെ ബ്ലോഗില്‍ കയറുമ്പോള്‍ അടയാളവാക്കിനു് പകരം സ്വന്തം ഓപ്പണ്‍ഐഡികളിലൊന്നുപയോഗിയ്ക്കാനുള്ള അവസരവും കൈവരും. ആദ്യമായി ഇതിനുള്ള സംയോജകം (plugin) ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു് നിങ്ങളുടെ ബ്ലോഗിന്റെ wp-content/plugins എന്ന തട്ടില്‍ (directory) തുറന്നു വയ്ക്കുക.

wget http://downloads.wordpress.org/plugin/openid.2.1.9.zip
unzip openid.2.1.9.zip
അതിനു് ശേഷം വേര്‍ഡ്പ്രസ്സിന്റെ ഭരണതാളില്‍ (http://yourblog/wp-admin) കയറി plugins എന്ന ഭാഗമെടുക്കുക.



അവിടെ കൊടുത്തിരിയ്ക്കുന്ന സംയോജകങ്ങളില്‍ WP-OpenID സജീവമാക്കുക



settings എന്ന ഭാഗത്തു് പോയാല്‍ WP-OpenID എന്നിടത്തു് ഈ സംയോജകത്തിന്റെ പല ഐച്ഛികങ്ങളും തെരഞ്ഞെടുക്കാവുന്നതാണു്.



ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗ് ഓപ്പണ്‍ഐഡി ഉപയോഗിയ്ക്കാന്‍ തയ്യാറായിരിയ്ക്കുന്നു. അഭിപ്രായം രേഖപ്പെടുത്തുവാനുള്ളിടത്തു് ഓപ്പണ്‍ഐഡി ഉപയോഗിയ്ക്കാനുള്ള കളം വന്നിരിയ്ക്കും.


ഇത്രയും സജ്ജീകരിച്ച എന്റെ ഇംഗ്ലീഷിലെ ബ്ലോഗ് ഇവിടെ കാണാം.

ഇനി സ്വന്തം അക്കൌണ്ടിലേയ്ക്കു് കയറാന്‍ ഒരു ഓപ്പണ്‍ഐഡി ഉപയോഗിയ്ക്കുന്നതു് സജ്ജീകരിയ്ക്കുന്നതെങ്ങനെയെന്നു് നോക്കാം.

users എന്ന ഭാഗത്തു് നിന്നും Your Identity URLs എന്ന ഐച്ഛികം തെരഞ്ഞെടുത്തു് നിങ്ങളുടെ ഓപ്പണ്‍ഐഡികള്‍ ചേര്‍ക്കാം.



Add identity: എന്ന കളമുപയോഗിച്ചു് നിങ്ങളുടെ ഓരോ ഓപ്പണ്‍ഐഡികളും ചേര്‍ക്കാവുന്നതാണു്. അടയാളവാക്കു് മറക്കുമോ എന്ന പേടി ഇനി വേണ്ട. ഏതെങ്കിലും ഒരു ഓപ്പണ്‍ഐഡി ഉണ്ടെങ്കില്‍ നിങ്ങളുടെ ബ്ലോഗില്‍ കയറാം.


ബ്ലോഗില്‍ കയറാനായുള്ള താളിന്റെ ഓപ്പണ്‍ഐഡി സജീവമാക്കിയ ചിത്രം താഴെ



ഓപ്പണ്‍ഐഡി എന്ന വളരെ ഉപയോഗപ്രദവും സ്വതന്ത്രവുമായ ഈ സാങ്കേതികവിദ്യയുടെ കൂടുതല്‍ വിശേഷങ്ങളുമായി വീണ്ടും വരാം.



Create an Account
Forgot your login?
Login w/ OpenID
English • Español • Deutsch • Русский…