പ്രവീണ്‍ എ ([info]pravi) wrote,
@ 2009-01-14 00:53:00
Previous Entry  Add to memories!  Tell a Friend  Next Entry
അല്‍ ജസീറ വാര്‍ത്തകള്‍ ക്രിയേറ്റീവ് കോമണ്‍സ് വഴി സ്വതന്ത്രോപയോഗത്തിനു്

ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ ജസീറ ടെലിവിഷന്‍ തങ്ങളുടെ വാര്‍ത്തകള്‍ സ്വതന്ത്രോപയോഗത്തിനു് ലഭ്യമാക്കുന്നു. ഇതോടു് കൂടി ലോകത്തെ എല്ലാ ടിവി ചാനലുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും ബ്ലോഗെഴുത്തുകാര്‍ക്കും ഈ ചലച്ചിത്രങ്ങള്‍ ഉപയോഗിയ്ക്കാവുന്നതാണു്. ഉറവിടം അല്‍ ജസീറയാണെന്നു് പറയണമെന്ന ഒറ്റ നിബന്ധനയേ ഉള്ളൂ. ഉപയോഗിയ്ക്കുന്നതിനു് പുറമേ മാറ്റം വരുത്താനും മറ്റു ചലച്ചിത്രങ്ങളിലുപയോഗിയ്ക്കുവാനുമുള്ള സ്വാതന്ത്ര്യവും ഈ അനുമതി പത്രം നല്‍കുന്നു. പത്രക്കുറിപ്പിവിടെ.



http://cc.aljazeera.net എന്ന വെബ്സൈറ്റ് വഴിയാണു് ഈ ചലച്ചിത്രങ്ങള്‍ ലഭ്യമാക്കിയിരിയ്ക്കുന്നതു്. ഫ്ലാഷ് പ്ലെയറുപയോഗിച്ചു് (സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഗ്നാഷും ഉപയോഗിയ്ക്കാം) ബ്രൌസറില്‍ തന്നെ കാണുകയോ ഉയര്‍ന്ന ഗുണനിലവാരമുള്ളവ ഡൌണ്‍ലോഡ് ചെയ്യുകയോ ചെയ്യാം. മറ്റു് ചാനലുകളും ഈ മാതൃക പിന്തുടരുമെന്നു് പ്രതീക്ഷിയ്ക്കാം. മലയാളം ചാനലുകള്‍ അടുത്ത ഭാവിയിലൊന്നും തന്നെ ഇതു് പിന്തുടരുമെന്നു് പ്രതീക്ഷിയ്ക്കാന്‍ വയ്യ. പക്ഷേ ഈ മാതൃകാ പ്രവൃത്തി മലയാള ചാനലുകളുള്‍പ്പെടെയുള്ളവര്‍ക്കു് പ്രയോജനകരമാകും. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കു് പ്രവേശനം നിഷേധിച്ചു് സത്യം മൂടിവയ്ക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തിനു് ശക്തമായ തിരിച്ചടി നല്‍കാന്‍ അല്‍ ജസീറയ്ക്കു് കഴിയുമെന്നു് നമുക്കു് പ്രതീക്ഷിയ്ക്കാം.

ചലച്ചിത്രത്തിനു് താഴെയുള്ള പാളിയിലെ 'EMAIL OR EMBED THIS VIDEO' എന്ന കണ്ണിയുപയോഗിച്ചു് 'EMBED' എന്ന ടാബിലെ കോഡ് നിങ്ങളുടെ സൈറ്റില്‍ പകര്‍ത്തിയാല്‍ മതി. മുകളില്‍ കൊടുത്ത ചലച്ചിത്രം അപ്രകാരം ചെയ്തതാണു്.





Create an Account
Forgot your login or password?
Login w/ OpenID
English • Español • Deutsch • Русский…