?

Log in

No account? Create an account
അസീമിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം ചെറുത്തു് തോല്‍പ്പിയ്ക്കണം - Praveen Arimbrathodiyil Blogs here [entries|archive|friends|userinfo]
പ്രവീണ്‍ എ

[ website | Praveen Arimbrathodiyil Blogs here ]
[ userinfo | livejournal userinfo ]
[ archive | journal archive ]

അസീമിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം ചെറുത്തു് തോല്‍പ്പിയ്ക്കണം [Sep. 10th, 2012|09:37 am]
പ്രവീണ്‍ എ
അസീമിനെ അറസ്റ്റിനെക്കുറിച്ചുള്ള മാധ്യമം വാര്‍ത്തയില്‍ നല്‍കിയ അഭിപ്രായം. അസീമിനൊപ്പം ചെലവഴിച്ച ഒരു സായാഹ്നത്തെപ്പറ്റിയും അറസ്റ്റിന്റെ സാക്ഷിയാവാന്‍ നിമിത്തമായതിനെപ്പറ്റിയും കൂടുതല്‍ പിന്നീടെഴുതാം.

ഇതിനെതിരെ ജനാധിപത്യ വിശ്വാസികളായ ഓരോരുത്തരും ശബ്ദമുയര്‍ത്തിയേ തീരൂ. കാരണം ഇതും വെറും അസീമിന്റെ മാത്രം പ്രശ്നമല്ല. നമ്മുടെ എല്ലാവരുടേയും ഭരണഘടന ഉറപ്പു് തരുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണു്. കോടികള്‍ കട്ടുമുടിയ്ക്കുന്നവര്‍ സുഖലോലുപതയിലും പ്രതികരിയ്ക്കുന്ന നിരപരാധികള്‍ ജയിയലുമാകുന്ന അവസ്ഥ ജനാധിപത്യ വിശ്വാസികള്‍ക്കാര്‍ക്കും അനുവദിയ്ക്കാനാവില്ല.

പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനയ ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു പറഞ്ഞ പോലെ നിരപരാധിയ അറസ്റ്റ് ചെയ്തു് തുറുങ്കിലടച്ച പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവണം. ഇതുപോലൊരവസ്ഥ മറ്റൊരാള്‍ക്കു് വരാതെ നോക്കാന്‍ ഈ രാജ്യത്തെ പൌരന്മാരെന്ന നിലയില്‍ നമ്മളോരോരുത്തരം ബാധ്യസ്ഥരാണു്.

LinkReply