Home
Praveen Arimbrathodiyil Blogs here [entries|archive|friends|userinfo]
പ്രവീണ്‍ എ

[ website | Praveen Arimbrathodiyil Blogs here ]
[ userinfo | livejournal userinfo ]
[ archive | journal archive ]

കെഡിഇയുടെ പുതിയ ഉപയോക്താവുമായുള്ള വിനിമയതലമായ പ്ലാസ്മയെ പരിചയപ്പെടൂ [Jan. 23rd, 2009|06:09 pm]
[Tags|, , ]


ഈ ചലച്ചിത്രം കാണുവാന്‍ ഫയര്‍ഫോക്സിന്റെ 3.1 എന്ന പതിപ്പോ അതിലും പുതിയതോ ഉപയോഗിയ്ക്കാം. കൂടുതല്‍ വിവങ്ങള്‍ക്കു് http://playogg.org എന്ന വെബ്സൈറ്റ് സന്ദര്‍ശിയ്ക്കുക.
LinkLeave a comment

ഗ്നു/ലിനക്സും സപ്പോര്‍ട്ടും [Jan. 16th, 2008|10:20 pm]
[Tags|]

അനൂപ് തിരുവല്ല തന്റെ ബ്ലോഗിലെ നീണ്ട ചര്‍ച്ചയുടെ അവസാനം പറഞ്ഞതിവിടെ പകര്‍ത്തുന്നു. പലര്‍ക്കുമുള്ള തെറ്റിദ്ധാരണകള്‍ ഇതിനുള്ള മറുപടിയിലൂടെ തിരുത്താനാകുമെന്നു് കരുതുന്നു.
വളരെ ആരോഗ്യകരമായി ചര്‍ച്ച മുന്നോട്ടുപോകുന്നതില്‍ സന്തോഷം. പങ്കെടുക്കുന്ന എല്ലാ‍വര്‍ക്കും നന്ദി.

കഴിഞ്ഞ പത്തുദിവസം കേരളത്തിനുപുറത്ത് യാത്രയിലായിരുന്നതിനാല്‍ ഇവിടെ പ്രതികരിക്കാന്‍ സാധിച്ചില്ല. ദയവായി  ക്ഷമിക്കുമല്ലോ.

ബ്ലോഗ് പോസ്റ്റില്‍ എഴുതപ്പെടുന്ന ആശയങ്ങളെയാണ് ചര്‍ച്ചാവിഷയമാക്കേണ്ടത്. അല്ലാതെ എഴുത്തുകാരന്റെ കഴിവുകളേയോ കഴിവുകേടിനേയോ അല്ല. പലപ്പോഴും ബൂലോകത്ത് സംവാദങ്ങള്‍ വഴിമാറിപ്പോകുന്നത് ഇങ്ങനെയാണ്.

എന്റെ കഴിവുകളേക്കുറിച്ച് സംശയം ഉന്നയിക്കപ്പെട്ട സ്ഥിതിക്ക് ഒരല്‍പ്പം എന്നേക്കുറിച്ച് പറയാം. പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമ്പ്യൂട്ടര്‍ പഠിച്ചുതുടങ്ങിയത് യുണിക്സിലാണ്. യുണിക്സിന്റെ സ്വഭാവം, രൂപഘടന, മിക്കവാറുമെല്ലാ കമാന്റുകള്‍, ഫയല്‍സിസ്റ്റം എല്ലാം നന്നായി അറിയാം. കൂടാതെ വിന്‍ഡോസിലും മാക്കിലുമുള്ള ഒരുവിധം കളികളൊക്കെയറിയാമെന്നാണ്  വിശ്വാസം. പിസിക്യൂസ്റ്റ് മാഗസിന്‍ ആദ്യമായി ലിനിക്സ് നല്‍കിയപ്പോഴാണ് സ്വാതന്ത്രത്തിന്റെ പുതിയലോകത്തെക്കുറിച്ചറിഞ്ഞത്.  പിന്നീട് വന്ന മിക്കവാറുമെല്ലാ ഡിസ്റ്റിബ്യൂഷനുകളും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്.

ഗ്നു/ലിനക്സെന്നു് പറയാനാണെനിയ്ക്കിഷ്ടം. ഗ്നു പ്രൊജക്റ്റിന്റെ സംഭാവനകള്‍ കണ്ടില്ലെന്നു് നടിയ്ക്കാനാണെങ്കില്‍ ലിനിക്സെന്നൊക്കെ തുടര്‍ന്നും വിളിയ്ക്കാം.

പത്ത് വര്‍ഷത്തോളമായി സര്‍വീസ് രംഗത്ത്  പ്രവര്‍ത്തിക്കുന്നു. കൂടാതെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കമ്പ്യൂട്ടര്‍ ഡീലേര്‍സ് അസ്ശോസിയേഷന്‍ ഭാരവാഹിയാണ്.
ഇങ്ങനെ കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ കാര്യങ്ങളാണ് ഞാനിവിടെ പറയുന്നത്.

ഇന്നും ലിനിക്സിന്റെ എബിസിഡി അറിയാത്തവരാണ് ഭൂരിപക്ഷം സര്‍വീസ് എഞ്ചിനീയറന്മാരും. ഇത്രയുമെങ്കിലും അറിയാവുന്ന ഞാന്‍ ബുദ്ധിമുട്ടിയെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതിയൊന്നാലോചിച്ചുനോക്കൂ. ഇന്ന് സമയം വളരെ പ്രധാനമാണ്. എത്രയും പെട്ടെന്ന് വര്‍ക്ക് തീര്‍ക്കാനാണ് സര്‍വീസ് എഞ്ചിനീയറും അവന്റെ മുതലാളിയും കസ്റ്റമറും ആഗ്രഹിക്കുന്നത്. അപ്പോ പരീക്ഷണങ്ങള്‍ക്ക് നേരമില്ല. മാത്രവുമല്ല ഇന്ന് നല്ല സര്‍വീസ് എഞ്ചിനീയറന്മാരുടെ അഭാവവും ഈ മേഖലയിലുണ്ട്.

സര്‍വ്വീസ് എഞ്ചിനീയരുടെ താത്പര്യക്കുറവു് ഗ്നു/ലിനക്സിന്റെ കഴിവുകേടായി കാണിയ്ക്കുന്നതിനോടാണെതിര്‍പ്പു്.

മേല്‍പ്പറഞ്ഞ പ്രിന്റര്‍ ഇന്‍സ്റ്റാ‍ള്‍ ചെയ്യാനായി സഹായം തേടുക എന്നതല്ല ഞാനീ പോസ്റ്റിലൂടെ ഉദ്ദേശിച്ചത്. സഹായം ആവശ്യമായിരുന്നെങ്കില്‍ ഞാന്‍ സന്തോഷിനോടോ റാല്‍മിനോവിനോടോ മറ്റ് പുലികളോടോ ചോദിച്ചേനേ. ഇവിടെ അതല്ല വിഷയം. മേല്‍പ്പറഞ്ഞ സംഭവം ഒരു ഉദാഹരണമായിക്കാണിച്ചുകൊണ്ട് ലിനിക്സ് അനുഭവിക്കുന്ന (കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും) ഒരു പ്രശ്നം ചൂണ്ടിക്കാണിക്കുകയായിരുന്നു ഞാന്‍.

ഇന്ത്യയിലെവിടെയെങ്കിലും ഇതൊരു വലിയ പ്രശ്നമല്ലെന്നുണ്ടെങ്കില്‍ അതു് കേരളത്തിലാണു്. കേരളത്തിലെ ഓരോ ജില്ലയിലും എത്രയോ സ്കൂളുകളിതു് വിജയകരമായി ഉപയോഗിയ്ക്കുന്നു.

സന്തോഷ്, ഉദ്ദേശിച്ചത് ഗ്നു/ലിനക്സ് തന്നെ. എഴുതാനുള്ള സൌകര്യത്തിന് ലിനിക്സ് എന്നുപയോഗിച്ചെന്നേയുള്ളൂ. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.

തെറ്റാണെന്നറിഞ്ഞിട്ടും തിരുത്താത്തതെന്താ?

pravi, ഉബുണ്ടുവില്‍ ഡിപന്‍ഡന്‍സി ഇല്ല എന്നു പറഞ്ഞതല്ലാതെ സിഡി ഇടാനോ അല്ലെങ്കില്‍ എവിടെ കിട്ടുമെന്നോ ഒന്നും പറഞ്ഞില്ല. അതേസമയം വിന്‍ഡോസില്‍ ഫ്രേം വര്‍ക്ക് വേണമെങ്കില്‍ ഒന്നുകില്‍ അത് ഡ്രൈവര്‍ സിഡിയില്‍ കാണും.അല്ലെങ്കില്‍ ഏത് സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാമെന്ന് പറയും. അങ്ങനെയൊരു സഹായം ഉബുണ്ടുവില്‍ കണ്ടില്ല.

ഡിപന്‍ഡന്‍സി ഇല്ലെന്നല്ല. ഡിപന്‍ഡന്‍സിയൊക്കെ സ്വയം കണ്ടുപിടിച്ചു് ശരിയാക്കുമെന്നാണു് പറഞ്ഞതു്. ഡെബ് പാക്കേജില്‍ റൈറ്റ് ക്ലിക്ക് ചെയ്തു് ജിഡെബി വച്ചു് ഇന്‍സ്റ്റാള്‍ ചെയ്യാം (രണ്ടു തവണ ക്ലിക്ക് ചെയ്താലും മതിയെന്നു് തോന്നുന്നു. ഫെഡോറയിലെന്തായാലും രണ്ടു് തവണ ക്ലിക്ക് ചെയ്താല്‍ മതി). വേറെ പാക്കേജുകള്‍ വേണമെങ്കില്‍ സിഡി ഇടാന്‍ അതു് തന്നെ പറഞ്ഞോളും.

സ്കൂളുകളിലെ കഥയൊന്നും പറയാതിരിക്കുകയാണ് ഭേദം. ബഹുഭൂരിപക്ഷം സ്കൂളുകളിലും ലിനിക്സ് പഠിപ്പിക്കുന്നുവെന്ന് പറച്ചില്‍ മാത്രമേയുള്ളൂ. ജിമ്പ് ഒക്കെ ഇപ്പോഴും വിന്‍ഡോസില്‍തന്നെയാണ്. മിക്ക അധ്യാപകര്‍ക്കും ലിനിക്സ് അറിയില്ല. പിന്നല്ലെ അവര്‍ പഠിപ്പിക്കുന്നത്. സ്കാനറൊന്നും ഞാന്‍ സ്കൂളില്‍ കണ്ടിട്ടില്ല. പ്രിന്ററും എല്ലാസ്കൂളിലും ഇല്ല. (സര്‍ക്കാര്‍, എയിഡഡ് സ്കൂളുകള്‍) അഥവാ ഉണ്ടെങ്കില്‍ അത് ഡോട്ട്മാട്രിക്സാവും. അതിന്റെ ഡ്രൈവര്‍ ലിനിക്സില്‍ ഉണ്ട്. നാലു കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ മൂന്നിലും വിന്‍ഡോസും ഒന്നില്‍ ലിനിക്സും (അണ്‍ ഒഫീഷ്യല്‍ ആയി) എന്ന രീതിയാണ് ഞാന്‍ കണ്ടത്.

ഇതൊക്കെ അനൂപ് നേരിട്ടു് പോയി കണ്ട കാര്യമാണോ? ഞാനുമൊന്നും തിരക്കി നോക്കട്ടെ എന്താണു് ശരിയ്ക്കും നടക്കുന്നതന്നു്.

തീര്‍ച്ചയായും തെറ്റ് ലിനിക്സിന്റെ ഭാഗത്തല്ല. ഫ്രീ സോഫ്റ്റുവെയറുകള്‍ക്കും ഡ്രൈവറുകള്‍ ഇറക്കിയാലെ അവന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിയൂ എന്ന് കാനോണിനും HP ക്കും തോന്നിയാലേ അവര്‍ വഴിക്കുവരൂ.

അത്ര തന്നെയെ ഞങ്ങളും പറഞ്ഞുള്ളൂ. സ്വതന്ത്ര സോഫ്റ്റുവെയറുപയോഗിയ്ക്കുകയാണെങ്കില്‍ അതിനെ പിന്തുണയ്ക്കുന്ന കമ്പനികളുടെ സാധനങ്ങള്‍ നോക്കി വാങ്ങുക. വാങ്ങാന്‍ വരുന്നവരെ പറഞ്ഞു് മനസ്സിലാക്കുക. ഒരു പ്രശ്നവുമില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന എത്രയോ മോഡലുകളുണ്ടു്. ദാ ഇവിടെ നോക്കൂ

റീ‍ഇന്‍സ്റ്റാള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ വേണ്ടിവരാറുണ്ട്. ഉദാഹരണത്തിന് ഹാര്‍ഡ് ഡിസ്ക് അടിച്ചുപോയാല്‍.

അതും ഗ്നു/ലിനക്സിന്റെ കുറ്റമാണോ? (എന്റേം ഹാര്‍ഡ് ഡിസ്കൊരെണ്ണെ അടിച്ചു് പോയിക്കിടക്കുകയാ :-( )

Anivar, ഇത് അറിവില്ലായ്മയുടെ പ്രശ്നം തന്നെയാണ്. കസ്റ്റമറിനും സാങ്കേതികവിദ്യക്കുമിടയിലൊരു പാലത്തിന്റെ റോളാണ് സര്‍വീസ് എഞ്ചിനീയറിന്റേത്. അതിലൂടെ കടക്കാത്തതൊന്നും കസ്റ്റമറിലെത്തില്ല. അവന് ഉപയോഗിക്കാനറിയാത്തതൊന്നും കസ്റ്റമര്‍ക്ക് റെക്കമന്റ് ചെയ്യില്ല. കാലങ്ങളായി പയറ്റിത്തെളിഞ്ഞ വിന്‍ഡോസ് ആയിരിക്കും കടിച്ചാല്‍ പൊട്ടാത്ത ലിനിക്സിനേക്കാള്‍ അവന്‍ താല്‍പ്പര്യപ്പെടുന്നത്. ലിനിക്സ് സപ്പോര്‍ട്ട് നന്നായി നല്‍കാന്‍ കഴിയുന്ന ഒരു യുവനിര ഇവിടെ
വളര്‍ന്നുവരേണ്ടിയിരിക്കുന്നു. അങ്ങനെ വന്നാല്‍ ലിനിക്സ് കേരളത്തില്‍ ശക്തമാവും. ഞങ്ങളുടെ അസ്സോസിയേഷനും അതിനാണ് ശ്രമിക്കുന്നത്.

അങ്ങനെയൊരു യുവനിര വളര്‍ത്തിയെടുക്കാനാണു് ഞങ്ങളെല്ലാം ശ്രമിയ്ക്കുന്നതു്.

സര്‍വീസ് എഞ്ചിനീയറന്മാരില്‍ നെറ്റിലൊക്കെ കയറി സഹായം കണ്ടെത്തുന്നവര്‍ വളരെക്കുറച്ചുപേര്‍ മാത്രമാണ്. അങ്ങനെയല്ലാത്ത ഭൂരിപക്ഷത്തിനേയും കാര്യം മനസിലാക്കിയെടുക്കണമെങ്കില്‍ വിപുലമായ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടിവരും. അതിന് നിങ്ങളുടേയൊക്കെ സഹായം ആവശ്യമാണ്.

തീര്‍ച്ചയായും ഞങ്ങളുടെ സഹായമുണ്ടാകും. ഒരൊത്തുചേരലാലോചിച്ചാലോ?

കുറ്റം കാനോണിന്റെയാണെങ്കിലും പഴി വന്നത് ലിനിക്സിന്. സാരമില്ല എല്ലാം ശരിയാവുമെന്ന് കരുതാം. പൈസകൊടുത്ത് സപ്പോര്‍ട്ട് വാങ്ങുന്നത് കേരളത്തില്‍ കിട്ടുമോ. അതും മലയാളത്തില്‍. കാശുകൊടുക്കാനാണെങ്കില്‍ വിന്‍ഡോസ് വാങ്ങിയാല്‍പ്പോരേ. അതാകുമ്പോ ഉപയോഗിച്ചു പരിചയവുമുണ്ടല്ലോ.

ഇതാണു് ഏറ്റവും പ്രയാസം. ഗ്നു/ലിനക്സുപയോഗിയ്ക്കാന്‍ പറയുന്നതു് കാശു് ലാഭിയ്ക്കാനല്ല (അതു് ഒരു ഘടകമാണെങ്കിലും അതല്ല പ്രധാന ഘടകം). ഉപയോക്താവിന്റെ സ്വാതന്ത്ര്യമാണിവിടെ പ്രധാനം. കാനനോടു് ചോദിയ്ക്കൂ ഗ്നു/ലിനക്സിനെ പിന്തുണയ്ക്കാന്‍, അതില്ലാതെ വാങ്ങില്ലെന്നു് പറയൂ, വേറെത്രയോ കമ്പനികള്‍ ഗ്നു/ലിനക്സില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രിന്ററുകളിറക്കുന്നു. അങ്ങനെയല്ലേ നമ്മളൊരു മാറ്റമുണ്ടാക്കുക. ഗ്നു/ലിനക്സിനെ പഴി ചാരിയാല്‍ ഇവിടെ പ്രശ്നം തീരുമോ? ഗ്നു/ലിനക്സിനൊപ്പം വിതരണം ചെയ്യുന്നതിവിടെ നിയമപരമായി വിലക്കിയിരിയ്ക്കുകയാണു്. കാനനിന്റെ അനുമതിപത്രം കണ്ടില്ലേ, അതിനെപ്പറ്റി എന്താണു് പറയാനുള്ളതു്?

വിപണി സാധ്യതയൊക്കെ കോര്‍പ്പറേറ്റ് മേഖലയിലേയുള്ളൂ. വീടുകളിലും ചെറിയ ഓഫീസുകളിലും ബന്ധങ്ങളുടെ പുറത്തുള്ള ഫ്രീ സര്‍വ്വീസാണ് മിക്കവാറും നടക്കാറ്.

വിന്‍ഡോസിലും അതു് തന്നെയല്ലേ സ്ഥിതി പിന്നതിവിടെ പറയാനെന്താ കാര്യം?

jinsbond007, വാഗ്ദാനം ചെയ്ത സഹാ‍യത്തിന് നന്ദി. കാനോണില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത ഡ്രൈവറും ഉബുണ്ടുവും തമ്മിലുള്ള സൌന്ദര്യപ്പിണക്കമായിരുന്നു കാരണമെന്ന് തോന്നുന്നു.

കൊച്ചു മുതലാളി, താങ്കളുടെ അവസ്ഥ ഇതാണെങ്കില്‍ വെറും സാധാരണക്കാരനേക്കുറിച്ചാലോചിച്ചു നോക്കൂ. ലിനക്സ് ഹെല്‍പ്പിനായി ബ്ലൊഗ്ഗില്‍ ഒരു ഫോറം തുടങ്ങുന്നത് വളരെ അത്യാവശ്യവും സഹായകരവുമാണ്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സഹായം നല്‍കാറുണ്ടല്ലോ. ചര്‍ച്ചകളിവിടെ.

മലയാളത്തിലാണെങ്കില്‍ ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവര്‍ക്കും പ്രയോജനപ്പെടും. പുലികള്‍ ശ്രദ്ധിക്കുമെന്ന് കരുതാം. ഇത്തരം പ്രശ്നങ്ങള്‍ ഒക്കെ ഒഴിവാക്കാന്‍ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം. 5 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ 10% ഉപയോക്താക്കളെങ്കിലും ലിനിക്സ് നന്നായി ഉപയോഗിച്ചാല്‍ നമുക്കെല്ലാം സന്തോഷിക്കാം.

പല സംശയങ്ങള്‍ക്കുമുള്ള ഉത്തരത്തിനായി സ്വതന്ത്ര സോഫ്റ്റുവെയറുകളെക്കുറിച്ചുള്ള ചോദ്യോത്തര പംക്തി കാണുക.
Link15 comments|Leave a comment

സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന തുടരുന്നു [Jan. 15th, 2008|08:55 pm]
[Tags|]

സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന എന്ന വിഷയത്തെക്കുറിച്ചുള്ള റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ ലേഖനത്തിന്റെ പരിഭാഷ തുടരുന്നു.
ഉയര്‍ന്ന വിതരണക്കൂലി ഈടാക്കുന്നതു് വളരെയധികം പണമൊന്നുമില്ലാത്ത ഉപയോക്താക്കള്‍ക്കു് സ്വതന്ത്ര സോഫ്റ്റുവെയര്‍ ലഭ്യമല്ലാതാക്കുമോ എന്നു് ആളുകള്‍ പലപ്പോളും ആശങ്കപ്പെടാറുണ്ടു്. കുത്തക സോഫ്റ്റുവെയറിന്റെ ഉയര്‍ന്ന വില അതാണു് ചെയ്യുന്നതു് - പക്ഷേ സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാണു്.

സാധാരണയായി എല്ലായിടത്തുമെത്താറുണ്ടു് എന്നതു് അതു് കിട്ടാന്‍ പല വഴികളുമുണ്ടു് എന്നതുമാണു് സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാകാന്‍ കാരണം.

സാധാരണ വില നല്‍കാതെ കുത്തക പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് തടയാന്‍ സോഫ്റ്റുവെയര്‍ പൂഴ്‌ത്തിവയ്പുകാര്‍ അവരുടെ എല്ലാ അടവും പയറ്റും. ഈ വില ഉയര്‍ന്നതാണെങ്കില്‍ അതു് ചില ഉപയോക്താക്കള്‍ക്കു് ഈ പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് പ്രയാസമുണ്ടാക്കും.

സ്വതന്ത്ര സോഫ്റ്റുവെയറാണെങ്കില്‍ സോഫ്റ്റുവെയറുപയോഗിയ്ക്കാന്‍ വിതരണക്കൂലി കൊടുക്കേണ്ടതില്ല. അവര്‍ക്കു് ഒരു പകര്‍പ്പു് കൈവശമുള്ള സുഹൃത്തിന്റെ കയ്യില്‍ നിന്നോ ശൃംഖലയെ സമീപിയ്ക്കാവുന്ന സുഹൃത്തിന്റെ സഹായത്തോടു് കൂടിയോ പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് ലഭിയ്ക്കാവുന്നതാണു്. അല്ലെങ്കില്‍ ഒന്നിലധികം ഉപയോക്താക്കള്‍ ഒന്നിച്ചു് ചേര്‍ന്നു് സിഡി-റോമിന്റെ വില പങ്കിട്ടെടുത്തു് ഓരോരുത്തരായി സോഫ്റ്റുവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. സോഫ്റ്റുവെയര്‍ സ്വതന്ത്രമാണെങ്കില്‍ സിഡി-റോമിനു് ഉയര്‍ന്ന വില കൊടുക്കോണ്ടതൊരു പ്രശ്നമല്ല.

ഉയര്‍ന്ന വിതരണക്കൂലി സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഉപയോഗത്തെ തടയുമോ?

സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ജനപ്രിയതയെപ്പറ്റിയാണു് സാധാരണയായി കാണുന്ന മറ്റൊരാശങ്ക. ഉയര്‍ന്ന വില ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുമെന്നോ അല്ലെങ്കില്‍ കുറഞ്ഞ വില കൂടുതല്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിയ്ക്കുമെന്നോ ആളുകള്‍ കരുതുന്നു.

കുത്തക സോഫ്റ്റുവെയറിനു് ഇതു് ശരിയാണു് - പക്ഷേ സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാണു്. പകര്‍പ്പുകള്‍ കിട്ടാന്‍ പല വഴികളുണ്ടായിരിയ്ക്കേ വിതരണ സേവനത്തിനുള്ള വില ജനപ്രിയതയില്‍ കുറഞ്ഞ ഫലമേ ഉണ്ടാക്കൂ.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ സ്വതന്ത്ര സോഫ്റ്റുവെയറിനു് എത്രത്തോളം ചെയ്യാന്‍ കഴിയും, അതുപയോഗിയ്ക്കാന്‍ എത്ര എളുപ്പമാണു് എന്നിവയാണു് എത്രയാളുകള്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ ഉപയോഗിയ്ക്കുന്നു എന്നുള്ളതു് നിര്‍ണ്ണയിയ്ക്കാന്‍ പോകുന്നതു്. പല ആളുകളും അവര്‍ ചെയ്യുന്ന എല്ലാ ജോലികളും സ്വതന്ത്ര സോഫ്റ്റുവെയറുപയോഗിച്ചു് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തുടര്‍ന്നും കുത്തക സോഫ്റ്റുവെയറുകള്‍ തന്നെ ഉപയോഗിച്ചു് കൊണ്ടിരിയ്ക്കും. അതുകൊണ്ടു് തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതലാളുകള്‍ സ്വതന്ത്ര സോഫ്റ്റുവെയറുപയോഗിയ്ക്കണമെന്നു് നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ എല്ലാറ്റിനുമുപരിയായി നമ്മള്‍ കൂടുതല്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ വികസിപ്പിയ്ക്കേണ്ടതുണ്ടു്.

നേരിട്ടിതു് ചെയ്യാനുള്ള ഏറ്റവും നല്ല വഴി ആവശ്യമായ സ്വതന്ത്ര സോഫ്റ്റുവെയറുകളും മാനുവലുകളും നിങ്ങള്‍ സ്വയം എഴുതുക എന്നതാണു്. പക്ഷേ നിങ്ങള്‍ വിതരണമാണു് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്കു് സഹായിയ്ക്കാനുള്ള ഏറ്റവും നല്ല വഴി മറ്റുള്ളവരെഴുതുന്നതിനായി പണം സ്വരൂപിയ്ക്കുക എന്നതാണു്.

"സോഫ്റ്റുവെയറിന്റെ വില്‍പ്പന" എന്ന വാചകം ആശയക്കുഴപ്പമുണ്ടാക്കുന്നതാവാം

യഥാര്‍ത്ഥത്തില്‍ "വില്‍പ്പന" എന്നാല്‍ പണത്തിനു് പകരം സാധനങ്ങള്‍ കൈമാറുക എന്നാണര്‍ത്ഥം. സ്വതന്ത്ര പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് വില്‍ക്കുന്നതു് നിയമപരവും ഞങ്ങള്‍ പ്രാത്സാഹിപ്പിയ്ക്കുന്നതുമാണു്.

എന്നിരുന്നാലും "സോഫ്റ്റുവെയറിന്റെ വില്‍പ്പനയെ" പറ്റി കരുതുമ്പോള്‍ കൂടുതല്‍ സ്ഥാപനങ്ങളും സോഫ്റ്റുവെയര്‍ സ്വതന്ത്രമാക്കാതെ കുത്തകയാക്കി വയ്ക്കുന്നതു് പോലെയാണെന്നാണു് ആളുകള്‍ ധരിയ്ക്കുന്നതു്.

അതുകൊണ്ടു് തന്നെ ഈ ലേഖനം ചെയ്യുന്നതു് പോലെ ശ്രദ്ധാപൂര്‍വ്വം വ്യത്യാസങ്ങള്‍ വരച്ചു് കാട്ടുന്നില്ലെങ്കില്‍ "സോഫ്റ്റുവെയറിന്റെ വില്‍പ്പന" എന്ന വാചകം ഒഴിവാക്കി മറ്റൊരു വാചകം തെരഞ്ഞെടുക്കുന്നതാണു് കൂടുതല്‍ നല്ലതെന്നാണു് ഞങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നതു്. ഉദാഹരണത്തിനു് ആശയക്കുഴപ്പമുണ്ടാക്കാത്ത തരത്തില്‍ "ഒരു കൂലി ഈടാക്കിക്കൊണ്ടു് സോഫ്റ്റുവെയര്‍ വിതരണം ചെയ്യുന്നു" എന്നു് നിങ്ങള്‍ക്കു് പറയാം.

ഗ്നു ജിപിഎല്ലും കൂലിയുടെ ഉയര്‍ച്ചയും താഴ്ചയും

ഒരു പ്രത്യേക സാഹജര്യത്തിലൊഴികെ സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഒരു പകര്‍പ്പിനു് എത്ര തുക ഈടാക്കാം എന്നതിനു് ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സിനു് (ഗ്നു ജിപിഎല്ലിനു്) നിയന്ത്രണങ്ങളൊന്നുമില്ല. നിങ്ങള്‍ക്കു് വേണമെങ്കില്‍ വെറുതെ കൊടുക്കുകയോ ഒരു പൈസയോ ഒരു രൂപയോ അല്ലെങ്കില്‍ നൂറു് കോടി രൂപയോ വാങ്ങാം. വില തീരുമാനിയ്ക്കുന്നതു് നിങ്ങളും വിപണിയുമായതുകൊണ്ടു് തന്നെ ഒരു പകര്‍പ്പിനു് നൂറു കോടി തരാന്‍ ആരും ആഗ്രഹിയ്ക്കുന്നില്ലെങ്കില്‍ ഞങ്ങളോടു് പരാതി പറയരുതു്.

ഇതിനൊരപവാദമുള്ളതു് ബൈനറികള്‍ അവയുടെ മുഴുവന്‍ സോഴ്സു് കോഡുമില്ലാതെ വിതരണം ചെയ്യുമ്പോള്‍ മാത്രമാണു്. ഇങ്ങനെ ചെയ്യുന്നവര്‍ പിന്നീടു് ചോദിച്ചാല്‍ സോഴ്സ് കോഡ് കൊടുക്കണമെന്നതാണു് ഗ്നു ജിപിഎല്‍ നിര്‍ബന്ധമാക്കിയിരിയ്ക്കുന്നതു്. സോഴ്സ് കോഡിനെത്ര തുക ഈടാക്കാമെന്നു് നിയന്ത്രണം വച്ചില്ലെങ്കില്‍ അവര്‍ക്കു് നൂറു് കോടി പോലെ ആര്‍ക്കും കൊടുക്കാന്‍ പറ്റാത്തത്ര ഉയര്‍ന്ന കൂലി ചോദിയ്ക്കുന്നതിനും സോഴ്സ് ഒളിപ്പിച്ചു് വച്ചു് കൊണ്ടു് തന്നെ സോഴ്സ് കോഡ് പുറത്തിറക്കുന്നതു് പോലെ അഭിനയിയ്ക്കാനും സാഹചര്യമൊരുക്കും. അതുകൊണ്ടു് തന്ന ഈ സാഹചര്യത്തിലാണു് ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സോഴ്സിനീടാക്കാവുന്ന തുകയ്ക്കു് ഞങ്ങള്‍ നിയന്ത്രണം വച്ചതു്. എന്നിരുന്നാലും സാധാരണ  സന്ദര്‍ഭങ്ങളില്‍ വിതരണക്കൂലി നിയന്ത്രിയ്ക്കാന്‍ യാതൊരു ന്യായീകരമവുമില്ല എന്നതു് കൊണ്ടു് തന്നെ ഞങ്ങളവ നിയന്ത്രിയ്ക്കുന്നില്ല.

ചിലപ്പോഴൊക്കെ ഗ്നു ജിപിഎല്‍ അനുവദിയ്ക്കുന്ന പ്രവൃത്തികളുടെ അതിര്‍ വരമ്പുകള്‍ മുറിച്ചു് കടക്കുന്ന കമ്പനികള്‍ "ഗ്നു സോഫ്റ്റുവെയറിനു് ഞങ്ങള്‍ തുക ഈടാക്കുകയില്ല" എന്നൊക്കെ പറഞ്ഞു് അനുമതിയ്ക്കായി യാചിയ്ക്കാറുണ്ടു്. ഇങ്ങനെ അവര്‍ക്കൊന്നും നേടാനാവില്ല. സ്വതന്ത്ര സോഫ്റ്റുവെയര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും ജിപിഎല്‍ നടപ്പാക്കുന്നതു് സ്വാതന്ത്ര്യം കാത്തുസൂക്ഷിയ്ക്കുകയുമാണു്. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം കാത്തു് സൂക്ഷിയ്ക്കുമ്പോള്‍ വിതരണത്തിനു് എത്ര തുക ഈടാക്കി എന്നുള്ള പ്രാധാന്യമില്ലാത്ത വിഷയങ്ങളൊന്നും ഞങ്ങളെ ബാധിയ്ക്കാറില്ല. ഇവിടെ വിഷയം സ്വാതന്ത്ര്യമാണു് മുഴുവന്‍ വിഷയവും അതാണു് എന്നു് മാത്രമല്ല അതു് മാത്രമേ ഒരു വിഷയമുള്ളൂ.
LinkLeave a comment

സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന [Jan. 14th, 2008|09:36 pm]
[Tags|]

സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന
എഴുതിയതു്: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
പരിഭാഷ: പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
http://www.gnu.org/philosophy/selling.html

പലരും വിശ്വസിയ്ക്കുന്നതു് സോഫ്റ്റ്‌വെയറുകളുടെ പകര്‍പ്പുകള്‍ വിതരണം ചെയ്യുന്നതിനു് പണം ഈടാക്കരുതെന്നോ അല്ലെങ്കില്‍ ചിലവു് തിരിച്ചു് പിടിയ്ക്കാന്‍ മാത്രം വല്ലതുമൊക്കെ ഈടാക്കണം എന്നതോ ആണു് ഗ്നു സംരംഭത്തിന്റെ നിലപാടു് എന്നതാണു്.

യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നവര്‍ എത്ര മാത്രം ആഗ്രഹിയ്ക്കുന്നുവോ അല്ലെങ്കില്‍ അവര്‍‌ക്കെത്രമാത്രം കഴിയുന്നുവോ അത്രയും ഈടാക്കാനാണു് ഞങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതു്. ഇതില്‍ നിങ്ങള്‍ക്കത്ഭുതം തോന്നുന്നുണ്ടെങ്കില്‍ തുടര്‍ന്നു് വായിയ്ക്കുക. "ഫ്രീ" എന്ന വാക്കിനു് പൊതുവായി ഉപയോഗിയ്ക്കുന്ന രണ്ടര്‍ത്ഥങ്ങളുണ്ടു്; ഇതു് സ്വതന്ത്ര്യത്തേയോ വിലയേയോ ഉദ്ദേശിയ്ക്കാം. ഞങ്ങള്‍ "ഫ്രീ സോഫ്റ്റുവെയറിനെപ്പറ്റി" സംസാരിയ്ക്കുമ്പോള്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തെപ്പറ്റിയാണു് സംസാരിയ്ക്കുന്നതു്, വിലയെപ്പറ്റിയല്ല. ("ഫ്രീ സ്പിച്ചെന്നു്" ചിന്തിയ്ക്കൂ, "ഫ്രീ ബിയറെന്നല്ല".) കൃത്യമായി പറഞ്ഞാല്‍ ഇതിനര്‍ത്ഥം ഒരു ഉപയോക്താവു് ഒരു പ്രോഗ്രാം ഉപയോഗിയ്ക്കാനും മാറ്റം വരുത്താനും മാറ്റം വരുത്തിയോ അല്ലാതെയോ വീണ്ടും വിതരണം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളയാളാണെന്നാണു്.

സ്വതന്ത്ര പ്രോഗ്രാമുകള്‍ പലപ്പോഴും സൌജന്യമായാണു് വിതരണം ചെയ്യപ്പെടുന്നതു്, ചിലപ്പോള്‍ വലിയ തുക ഈടാക്കിയും. പലപ്പോഴും ഒരേ പ്രോഗ്രാം തന്നെ രണ്ടിടത്തു് നിന്നും ഈ രണ്ടു് വിധത്തിലും ലഭ്യമാകാറുണ്ടു്. വിലയെന്തായാലും പ്രോഗ്രാം സ്വതന്ത്രമാണു് കാരണം ഉപയോക്താക്കള്‍ക്കു് അതുപയോഗിയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടു്.

സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകള്‍ സാധാരണയായി ഉയര്‍ന്ന വിലയ്ക്കാണു് വില്‍ക്കാറുള്ളതു്, പക്ഷേ ചിലപ്പോള്‍ ഒരു കടയില്‍ നിന്നും നിങ്ങള്‍ക്കതു് സൌജന്യമായി ലഭിച്ചെന്നു വരാം. എന്നാലും അതു് സ്വതന്ത്ര സോഫ്റ്റുവെയറാകുന്നില്ല. വിലകൊടുത്താലും സൌജന്യമായാലും ഉപയോക്താക്കള്‍ക്കു് സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടു് പ്രോഗ്രാം സ്വതന്ത്രമല്ല.

സ്വതന്ത്ര സോഫ്റ്റുവെയര്‍ വിലയെ അടിസ്ഥാനമാക്കിയുള്ളതല്ലാത്തതിനാല്‍ കുറഞ്ഞ വില കൂടുതല്‍ സ്വതന്ത്രമോ സ്വാതന്ത്രയത്തോടടുത്തതോ അല്ല. അതു് കൊണ്ടു് തന്ന നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ വിതരണം ചെയ്യുകയാണെങ്കില്‍ നിങ്ങളും ഉയര്‍ന്ന തുക ഈടാക്കി ഇത്തിരി പണമുണ്ടാക്കിക്കോളൂ. സ്വതന്ത്ര സോഫ്റ്റുവെയര്‍ വിതരണം ചെയ്യുന്നതു് നല്ലതും നിയമപരവുമായൊരു പ്രവൃത്തിയാണു്; നിങ്ങളതു് ചെയ്യുകയാണെങ്കില്‍ ഇത്തിരി ലാഭം കൂടിയുണ്ടാക്കിക്കോളൂ.

സ്വതന്ത്ര സോഫ്റ്റുവെയര്‍ സംഘം ചേര്‍ന്നുള്ളൊരു സംരംഭമാണു്, ഇതിനെ അശ്രയിയ്ക്കുന്നോരോരുത്തരും സംഘം കെട്ടിപ്പെടുക്കുന്നതിനായി സംഭാവന ചെയ്യാനുള്ള വഴികള്‍ നോക്കേണ്ടതാവശ്യമാണു്. ഒരു വിതരണക്കാരനിതു് ചെയ്യാനുള്ള മാര്‍ഗ്ഗം സ്വതന്ത്ര സോഫ്റ്റുവെയര്‍ ഫൌണ്ടേഷനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വതന്ത്ര സോഫ്റ്റുവെയര്‍ വകസന സംരംഭത്തിലോ അവരുടെ ലാഭത്തിന്റെ ഒരു ഭാഗം നല്‍കുക എന്നുള്ളതാണു്. വികസനത്തിനു് പണം നല്‍കുന്നതിലൂടെ നിങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റുവെയര്‍ ലോകത്തെ പുരോഗതിയിലാക്കാം.

സ്വതന്ത്ര സോഫ്റ്റുവെയറുകളുടെ വിതരണം വികസനത്തിനു് പണം കണ്ടെത്താനുള്ളൊരവസരമാണു്. അതു് പാഴാക്കിക്കളയരുതു് !

പണം സംഭാവന ചെയ്യണമെങ്കില്‍ നിങ്ങളുടെ കയ്യിലിത്തിരി അധികമുണ്ടായിരിയ്ക്കണം. നിങ്ങള്‍ വളരെ കുറച്ചു് തുക മാത്രം ഈടാക്കുകയാണെങ്കില്‍ വികസനത്തെ പിന്തുണയ്ക്കാന്‍ നിങ്ങളുടെ കയ്യില്‍ ബാക്കിയൊന്നും കാണില്ല.
ഉയര്‍ന്ന വിതരണക്കൂലി ചില ഉപയോക്താക്കള്‍ക്കു് പ്രയാസമുണ്ടാക്കുമോ?

ഉയര്‍ന്ന വിതരണക്കൂലി ഈടാക്കുന്നതു് വളരെയധികം പണമൊന്നുമില്ലാത്ത ഉപയോക്താക്കള്‍ക്കു് സ്വതന്ത്ര സോഫ്റ്റുവെയര്‍ ലഭ്യമല്ലാതാക്കുമോ എന്നു് ആളുകള്‍ പലപ്പോളും ആശങ്കപ്പെടാറുണ്ടു്. കുത്തക സോഫ്റ്റുവെയറിന്റെ ഉയര്‍ന്ന വില അതാണു് ചെയ്യുന്നതു് - പക്ഷേ സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാണു്.

സാധാരണയായി എല്ലായിടത്തുമെത്താറുണ്ടു് എന്നതു് അതു് കിട്ടാന്‍ പല വഴികളുമുണ്ടു് എന്നതുമാണു് സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാകാന്‍ കാരണം.

സാധാരണ വില നല്‍കാതെ കുത്തക പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് തടയാന്‍ സോഫ്റ്റുവെയര്‍ പൂഴ്‌ത്തിവയ്പുകാര്‍ അവരുടെ എല്ലാ അടവും പയറ്റും. ഈ വില ഉയര്‍ന്നതാണെങ്കില്‍ അതു് ചില ഉപയോക്താക്കള്‍ക്കു് ഈ പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് പ്രയാസമുണ്ടാക്കും.

സ്വതന്ത്ര സോഫ്റ്റുവെയറാണെങ്കില്‍ സോഫ്റ്റുവെയറുപയോഗിയ്ക്കാന്‍ വിതരണക്കൂലി കൊടുക്കേണ്ടതില്ല. അവര്‍ക്കു് ഒരു പകര്‍പ്പു് കൈവശമുള്ള സുഹൃത്തിന്റെ കയ്യില്‍ നിന്നോ ശൃംഖലയെ സമീപിയ്ക്കാവുന്ന സുഹൃത്തിന്റെ സഹായത്തോടു് കൂടിയോ പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് ലഭിയ്ക്കാവുന്നതാണു്. അല്ലെങ്കില്‍ ഒന്നിലധികം ഉപയോക്താക്കള്‍ ഒന്നിച്ചു് ചേര്‍ന്നു് സിഡി-റോമിന്റെ വില പങ്കിട്ടെടുത്തു് ഓരോരുത്തരായി സോഫ്റ്റുവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. സോഫ്റ്റുവെയര്‍ സ്വതന്ത്രമാണെങ്കില്‍ സിഡി-റോമിനു് ഉയര്‍ന്ന വില കൊടുക്കോണ്ടതൊരു പ്രശ്നമല്ല.

ഉയര്‍ന്ന വിതരണക്കൂലി സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഉപയോഗത്തെ തടയുമോ?
__________________________________________________________

സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഭാവിയെ തന്നെ ആശങ്കയിലാക്കുന്ന ഈ ചോദ്യത്തിന്റെ ഉത്തരമെന്തു്? ഇതു് സ്വതന്ത്ര സോഫ്റ്റുവെയറിന്റെ അവസാനമാകുമോ? ഉദ്വേഗഭരിതമായ ഇതിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിയ്ക്കുക. തുടരും!!!

പിന്നീടു് ചേര്‍ത്തതു്: അക്ഷരത്തെറ്റുകള്‍ കണ്ടുപിടിച്ച സന്താഷിനു് നന്ദി.
തുടര്‍ന്നു് വായിയ്ക്കുക
LinkLeave a comment

കെഡിഇ 4.0 പുറത്തിറങ്ങി [Jan. 11th, 2008|09:58 am]
[Tags|]

കെഡിഇ 4.0 പുറത്തിറങ്ങി

FOR IMMEDIATE RELEASE

Also available in: Bengali (India) Catalan Czech Spanish French Gujarati German Hebrew Hindi Italian Latvian Malayalam Marathi Dutch Punjabi Portuguese (Brazilian) Russian Slovenian Swedish

കെഡിഇ സംരംഭം അതിനൂതനമായ സ്വതന്ത്ര സോഫ്റ്റുവെയര്‍ പണിയിടത്തിന്റെ നാലാമത്തെ പ്രധാന പതിപ്പു് പുറത്തിറക്കുന്നു

ഈ നാലാമത്തെ പ്രധാന പതിപ്പോടു് കൂടി കെഡിഇ സമൂഹം കെഡിഇ 4 കാലഘട്ടത്തിനു് തുടക്കമിടുന്നു

ജനുവരി 11 , 2007 (ഇന്റര്‍നെറ്റ്).

കെഡിഇ സമൂഹം കെഡിഇ 4.0.0 ന്റെ ഉടനടിയുള്ള ലഭ്യത വളരെ സന്തോഷപൂര്‍വ്വം അറിയിയ്ക്കുന്നു . ഏറെ പ്രധാനപ്പെട്ട ഈ പതിപ്പിന്റെ വരവു് വളരെ തീവ്രവും നീണ്ടതുമായ കെഡിഇ 4.0 ലേയ്ക്കെത്തിച്ചേര്‍ന്ന വികസന പ്രക്രിയയുടെ അവസാനവും കെഡിഇ 4 കാലഘട്ടത്തിന്റെ തുടക്കവും കുറിയ്ക്കുന്ന ഒന്നാണു്.


The KDE 4.0 desktop

കെഡിഇ 4 ലെ ലൈബ്രറികള്‍ ഏതാണ്ടു് എല്ലാ മേഖലകളിലും വളരെ മെച്ചപ്പെട്ട മാറ്റങ്ങള്‍ കൈവരിച്ചിട്ടുണ്ടു്. ഫോനോണ്‍ മള്‍ട്ടിമീഡിയ ചട്ടക്കൂടു് എല്ലാ കെഡിഇ പ്രയോഗങ്ങള്‍ക്കും പ്ലാറ്റ്ഫോമുകളില്‍ നിന്നു സ്വതന്ത്രമായ മള്‍ട്ടിമീഡിയ പിന്തുണ ലഭ്യമാക്കുന്നു, സോളിഡ് എന്ന ഹാര്‍ഡുവെയറുകളുടെ ഏകീകരണത്തിനുള്ള ചട്ടക്കൂട് (എടുത്തു മാറ്റാവുന്ന) ഉപകരണങ്ങളുമായുള്ള സമ്പര്‍ക്കം എളുപ്പമാക്കുകയും ഊര്‍ജജ്ജോപഭോഗ നിയന്ത്രണത്തിനുള്ള ഉപാധികള്‍ നല്‍കുകയും ചെയ്യുന്നു.

കെഡിഇ 4 പണിയിടം പുതിയതും പ്രധാനപ്പെട്ടതുമായ ചില കഴിവുകള്‍ നേടിയിട്ടുണ്ട്. പ്ലാസ്മ എന്ന പണിയിടത്തിന്റെ ആവരണം പാളിയും, വിഭവസൂചികയും, വിഡ്ജെറ്റുകളും, പിന്നെ ഡാഷ്ബോര്‍ഡിനുള്ള പിന്തുണയും ഉള്‍പ്പെടെ നൂതനമായ ഒരു വിനിമയതലം നല്‍കുന്നു. കെഡിഇയിലെ ജാലകങ്ങളുടെ നടത്തിപ്പുകാരനായ കെവിന്‍, ജാലകങ്ങളുമായുള്ള സമ്പര്‍ക്കം കൂടുതല്‍ എളുപ്പമാക്കാനായി ഇപ്പോള്‍ വളരെ ആധുനിക രീതിയിലുള്ള ഗ്രാഫിക്സ് പ്രഭാവങ്ങളെ പിന്തുണയ്ക്കുന്നു.

ഒരു പാടു് കെഡിഇ പ്രയോഗങ്ങളിലും വളരെ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ടു്. വെക്റ്റര്‍ അധിഷ്ഠിത കലാവിരുതുകള്‍ ഉപയോഗിച്ചുള്ള ദൃശ്യ പരിഷ്കരണങ്ങള്‍, അന്തര്‍ലീനമായിട്ടുള്ള ലൈബ്രറികളിലുള്ള മാറ്റങ്ങള്‍, ഉപയോക്താവുമായുള്ള വിനിമയതലത്തിലുള്ള പരിഷ്കാരങ്ങള്‍, പുതിയ കഴിവുകള്‍ എന്നു് വേണ്ട പുതിയ പ്രയോഗങ്ങള്‍ വരെ - നിങ്ങള്‍ പറയുന്നതെന്തും കെഡിഇ 4.0 ത്തിലുണ്ടു്. ഒക്യുലാര്‍ എന്ന പുതിയ രചനാ നിരീക്ഷണോപാധിയും, ഡോള്‍ഫിന്‍ എന്ന ഫയലുകളുടെ നടത്തിപ്പുകാരനും കെഡിഇ നാലിലുള്ള നൂതന സാങ്കേതിക വിദ്യകളെ മുതലാക്കുന്ന രണ്ടു പ്രയോഗങ്ങള്‍ മാത്രം.

ഓക്സിജന്‍ എന്ന കലാവിരുതുകള്‍ തയ്യാറാക്കുന്ന സംഘം പണിയിടത്തിനു് ഒരു പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നു. ഒരു ഉപയോക്താവിനു കാണാന്‍ കഴിയുന്ന കെഡിഇ പണിയിടത്തിന്റേയും പ്രയോഗങ്ങളുടേയും ഏതാണ്ടു് എല്ലാ ഭാഗത്തും നവീകരണങ്ങള്‍ വരുത്തിയിട്ടുണ്ടു്. സൗന്ദര്യവും ആശയസ്ഥിരതയുമാണു് ഓക്സിജനു് പിന്നിലുള്ള രണ്ടു് മൗലിക സങ്കല്‍പ്പങ്ങള്‍.

പണിയിടം

  • പണിയിടത്തിന്റെ പുതിയ ആവരണമാണു് പ്ലാസ്മ. ഒരു വിഭവസൂചികയും , പാളിയും, പിന്നെ വളരെ എളുപ്പത്തില്‍ പണിയിടത്തോടും പ്രയോഗങ്ങളുമായി സംവദിയ്ക്കാനുള്ള മറ്റു് ഉപാധികളും പ്ലാസ്മയിലുണ്ടു്.
  • കെഡിഇയുടെ വിശ്വസ്തനായ ജാലകങ്ങളുടെ നടത്തിപ്പുകാരന്‍ കെവിന്‍ ഇപ്പോള്‍ അധുനിക കോമ്പോസിറ്റിങ് കഴിവുകളെ പിന്തുണയ്ക്കുന്നു. ഹാര്‍ഡുവെയറിന്റെ കഴിവുകള്‍ മുതലെടുത്തുകൊണ്ടു് ജാലകങ്ങള്‍ വരയ്ക്കുന്നതിനാല്‍ അവയുമായുള്ള സംവേദനം വളരെ മൃദുലവും എളുപ്പമുള്ളതുമായിട്ടുണ്ട്.
  • കെഡിഇ 4.0 ത്തിന്റെ കലാവിരുതുകള്‍ ഓക്സിജന്‍ എന്നാണു് അറിയപ്പെടുന്നതു്. ആശയസ്ഥിരതയും സൗന്ദര്യവും ഒത്തിണങ്ങിയ ഓക്സിജന്‍, ഉപയോക്താവിന്റെ കണ്‍കുളിര്‍പ്പിയ്ക്കുന്നതുമാണു്.
കെഡിഇയുടെ പുതിയ പണിയിടത്തിന്റെ വിനിമയതലത്തെക്കുറിച്ചു് കൂടുതലറിയാന്‍ കെഡിഇ 4.0 ത്തിന്റെ ദൃശ്യങ്ങളോടു് കൂടിയ വഴികാട്ടി കാണുക.

പ്രയോഗങ്ങള്‍

  • കെഡിഇയുടെ പേരെടുത്ത വെബ് ബ്രൌസറാണു് കോണ്‍ക്വറര്‍. കോണ്‍ക്വറര്‍ ഭാരം കുറഞ്ഞതും ഏകീകൃതവും സിഎസ്എസ് 3 പോലുള്ള ഏറ്റവും പുതിയ സ്റ്റാന്‍ഡേര്‍ഡുകളെ പിന്തുണയ്ക്കുന്നതുമാണു്.
  • കെഡിഇയുടെ പുതിയ ഫയലുകളുടെ നടത്തിപ്പുകാരനാണു് ഡോള്‍ഫിന്‍. ഡോള്‍ഫിന്‍ വികസിപ്പിച്ചിരിയ്ക്കുന്നതു് ഉപയോഗയോഗ്യത മനസ്സില്‍ വച്ചുകൊണ്ടാണെന്നതിനാല്‍ തന്നെ ഇതു് വളരെ എളുപ്പത്തില്‍ ഉപയോഗിയ്ക്കാവുന്നതും എന്നാല്‍ വളരെ ശക്തമായതുമായൊരു ഉപകരണമാണു്.
  • സിസ്റ്റത്തിലെ സജ്ജീകരണങ്ങളെന്നതിലൂടെ ഒരു പുതിയ നിയന്ത്രണ കേന്ദ്രത്തിന്റെ വിനിമയതലം പരിചയപ്പെടുത്തിയിരിയ്ക്കുന്നു. കെസിസ്ഗാര്‍ഡ് എന്ന സിസ്റ്റം നിരീക്ഷകന്‍ സിസ്റ്റത്തിന്റെ വിഭവങ്ങളും പ്രവൃത്തികളും നിരീക്ഷിയ്ക്കുന്നതും നിയന്ത്രിയ്ക്കുന്നതും എളുപ്പമാക്കുന്നു.
  • ഒക്യുലാര്‍ എന്ന കെഡിഇ 4 ലെ രചനകളുടെ നിരീക്ഷകന്‍ വളരെയധികം ഫയലുകളുടെ ഫോര്‍മാറ്റിനെ പിന്തുണയ്ക്കുന്നു. ഓപ്പണ്‍ യൂസബിളിറ്റി സംരംഭവുമായി ചേര്‍ന്നു് മെച്ചപ്പെടുത്തിയ പല കെഡിഇ 4 പ്രയോഗങ്ങളിലൊന്നാണു് ഒക്യുലാര്‍ .
  • കെഡിഇ 4 സാങ്കേതികവിദ്യയുപയോഗിച്ചു് വികസിപ്പിച്ചെടുക്കുകയും അനുയോജ്യമാക്കുകയും ചെയ്ത ആദ്യ പ്രയോഗങ്ങളിലുള്‍പ്പെടുന്നവയാണു് വിദ്യഭ്യാസരംഗത്തുപയോഗിയ്ക്കാവുന്ന പ്രയോഗങ്ങള്‍. കാത്സ്യം എന്ന ചിത്രിതമായ ആവര്‍ത്തന പട്ടികയും മാര്‍ബിള്‍ എന്ന പണിയിടത്തിലെ ഭൂഗോളവും വിദ്യഭ്യാസരംഗത്തുപയോഗിയ്ക്കാവുന്ന പ്രയോഗങ്ങളിലെ രണ്ടു് മുത്തുകള്‍ മാത്രമാണു്. വിദ്യഭ്യാസരംഗത്തുപയോഗിയ്ക്കാവുന്ന പ്രയോഗങ്ങളെക്കുറിച്ചു് കൂടുതലറിയാന്‍ ദൃശ്യങ്ങളോടു് കൂടിയ വഴികാട്ടി വായിയ്ക്കുക.
  • കെഡിഇയിലെ വളരെയധികം കളികള്‍ പുതുക്കിയിട്ടുണ്ടു്. മൈനുകള്‍ വാരുന്ന കെമൈന്‍സ്, ക്ഷമ വേണ്ടുന്ന കെപാറ്റ് മുതലായ കളികള്‍ക്കു് പുതിയ ഉണര്‍വ്വേകിയിട്ടുണ്ടു്. പുതിയ കലാവിരുതുകളുടേയും വെക്റ്റര്‍ ചിത്രങ്ങളുടേയും ഫലമായി കളികള്‍ ദൃശ്യസൂക്ഷ്മതയുമായി ബന്ധമില്ലാത്തതാക്കിയിട്ടുണ്ടു്.
ചില പ്രയോഗങ്ങള്‍ കൂടുതല്‍ വിശദമായികെഡിഇ 4.0 ത്തിന്റെ ദൃശ്യങ്ങളോടു് കൂടിയ വഴികാട്ടിയില്‍ വിശദീകരിച്ചിട്ടുണ്ടു്.

Filemanager, System Settings and Menu in action

ലൈബ്രറികള്‍

  • ചലച്ചിത്രം കാണിയ്ക്കുക ശബ്ദം കേള്‍പ്പിയ്ക്കുക തുടങ്ങിയ മള്‍ട്ടിമീഡിയ കഴിവുകള്‍ പ്രയോഗങ്ങള്‍ക്കായി ഫോനോണ്‍ നല്‍കുന്നു. പ്രവര്‍ത്തിച്ചുകോണ്ടിരിക്കുമ്പോള്‍ തന്നെ പരസ്പരം മാറ്റാവുന്ന വിവിധ ചട്ടക്കൂടുകളാണു് ഇതിനായി ഫോനോണ്‍ അകത്തുപയോഗിയ്ക്കുന്നതു്. വിവിധ ഫോര്‍മാറ്റുകളെ വളരെ നന്നായി പിന്തുണയ്ക്കുന്ന സൈന്‍ ചട്ടക്കൂടായിരിയ്ക്കും കെഡിഇ 4.0 ത്തില്‍ സഹജമായി ഉപയോഗിയ്ക്കുന്നതു്. ഉത്പാദനോപകരണങ്ങളെ മള്‍ട്ടിമീഡിയയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാനുള്ള കഴിവും ഫോനോണ്‍ ഉപയോക്താവിനു് നല്കുന്നു.
  • സോളിഡ് എന്ന ഹാര്‍ഡുവെയര്‍ ഏകീകരണ ചട്ടക്കൂടു് എടുത്തു് മാറ്റാവുന്നതും അല്ലാത്തതുമായ ഉപകരണങ്ങളെ കെഡിഇ പ്രയോഗങ്ങളില്‍ ലഭ്യമാക്കുന്നു. സിസ്റ്റത്തിലെ ഊര്‍ജ്ജോപഭോഗ നിയന്ത്രണത്തിനും , ശൃംഖലയുമായി ബന്ധപ്പെടാനായും , ബ്ലൂടൂത്ത് ഉപകരണങ്ങളുമായുള്ള ഏകീകരണത്തിനും ഉള്ള സംവിധാനങ്ങളുമായി സോളിഡ് സംവദിയ്ക്കുന്നു. ഹാല്‍, ശൃംഖലകളുടെ നടത്തിപ്പുകാരന്‍ പിന്നെ ബ്ലൂസ് ബ്ലൂടൂത്ത് ശേഖരം എന്നിവയുടെ കഴിവുകളെ സോളിഡ് ഉള്ളില്‍ ഏകീകരിച്ചിരിയ്ക്കുന്നു, പക്ഷേ പ്രയോഗങ്ങളെ ബാധിയ്ക്കാതെ തന്നെ ഈ ഘടകങ്ങളെ മാറ്റി വെക്കാവുന്നതുകൊണ്ടു് നമുക്കു് ഏറ്റവുമധികം വഹനീയത ലഭിയ്ക്കുന്നു.
  • വെബ് താളുകളുടെ ചിത്രീകരണത്തിനായി കെഡിഇയുടെ വെബ് ബ്രൗസറായ കോണ്‍ക്വറര്‍ ഉപയോഗിക്കുന്ന യന്ത്രമാണു് കെഎച്ച്ടിഎംഎല്‍. കെഎച്ച്ടിഎംഎല്‍ വളരെ ഭാരം കുറഞ്ഞതും സിഎസ്എസ് 3 പോലുള്ള ഏറ്റവും ആധുനിക സ്റ്റാന്‍ഡേര്‍ഡുകളെ പിന്തുണയ്ക്കുന്നതുമാണു്. പ്രശസ്തമായ ആസിഡ് 2 പരീക്ഷയില്‍ വിജയിച്ച ആദ്യത്തെ യന്ത്രമാണു് കെഎച്ച്ടിഎംഎല്‍.
  • കെഡിഇ പ്രയോഗങ്ങള്‍ മൃദുലമായി അനുഭവപ്പെടുകയും സിസ്റ്റത്തില്‍ ഉള്ള വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിയ്ക്കുകയും ചെയ്യുന്നതു് കെഡിഇയുടെ അടിസ്ഥാന ലൈബ്രറികളോടൊപ്പം വരുന്ന നെയ്തുകാരന്‍ എന്ന ലൈബ്രറി, ഒന്നില്‍ കൂടുതല്‍ അകക്കാമ്പുകകളുള്ള ഇന്നത്തെ പ്രൊസസ്സറുകളെ നന്നായി ഉപയോഗിയ്ക്കാന്‍ കഴിവുള്ള ഒരു ഉന്നത വിനിമയതലം നല്കുന്നതിനാലാണു്.
  • ട്രോള്‍ടെക്കിന്റെ ക്യൂട്ടി 4 എന്ന ലൈബ്രറി ഉപയോഗിച്ചു് നിര്‍മ്മിച്ചിരിക്കുന്നതാകയാല്‍ കെഡിഇ 4.0 ത്തിനു് ഈ ലൈബ്രറി നല്കുന്ന അത്യാധുനികമായ ദൃശ്യാധിഷ്ഠിതമായ കഴിവുകളേയും ചെറിയ മെമ്മറി ഉപഭോഗത്തിനേയും മുതലെടുക്കാന്‍ സാധിയ്ക്കുന്നു. കെഡിഇയുടെ അടിസ്ഥാന ലൈബ്രറികള്‍ ക്യൂട്ടി ലൈബ്രറികള്‍ക്കു് ഒരു വിശിഷ്ടമായ ഒരു മുതല്ക്കൂട്ടായി വര്‍ത്തിയ്ക്കുകയും അങ്ങനെ രചയിതാവിനു് ഒരുപാടു് ഉന്നത തലത്തിലുള്ള കഴിവുകളും സൗകര്യങ്ങളും പ്രദാനം ചെയ്യുന്നു.

കെഡിഇയുടെ സാങ്കേതികാടിസ്ഥാന വിവരശേഖരത്തില്‍ കെഡിഇയുടെ അടിസ്ഥാന ലൈബ്രറികളെക്കുറിച്ചു് കൂടുതല്‍ വിശദമായ വിവരങ്ങള്‍ ലഭ്യമാണു്.

വഴികാട്ടിയോടൊപ്പം ഒരു യാത്ര ...

ദൃശ്യങ്ങളോടു് കൂടിയ വഴികാട്ടി കെഡിഇ 4.0 ത്തിന്റെ വിവിധവും നൂതനവും മെച്ചപ്പെട്ടതുമായ സാങ്കേതികതയുടെ ഒരു വിഹഗവീക്ഷണം നല്കുന്നു. സ്ക്രീന്‍ഷോട്ടുകളാല്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ള ഇതു് നിങ്ങളെ കെഡിഇ 4.0 ത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു് കൂട്ടിക്കൊണ്ടു് പോകുകയും ഉപയോക്താവിനെ ഉദ്വേഗഭരിതനാക്കുന്ന ചില പുതിയ സങ്കേതികതകളും മുന്നേറ്റങ്ങളും കാണിച്ചുതരികയും ചെയ്യുന്നു. പണിയിടത്തിന്റെ പുതിയ ഗുണഗണങ്ങളില്‍ തുടങ്ങി, സിസ്റ്റത്തിലെ സജ്ജീകരണങ്ങളടങ്ങള്‍ , ഓക്യുലാര്‍ എന്ന രചനാ നിരീക്ഷണോപാധിയേയും, ഡോള്‍ഫിന്‍ എന്ന ഫയലുകളുടെ നടത്തിപ്പുകാരനേയും പോലെയുള്ള പ്രയോഗങ്ങളേയും നിങ്ങള്‍ക്കു് പരിചയപ്പെടുത്തുന്നു. വിദ്യഭ്യാസരംഗത്തുപയോഗിയ്ക്കാവുന്ന പ്രയോഗങ്ങളേയും കളികളേയും ഇതു് കാട്ടിത്തരുന്നുണ്ടു്.

ഒന്നു് വെട്ടിച്ചു് നോക്കൂ...

പരീക്ഷിക്കാനായും സംഭാവന ചെയ്യാനായും പാക്കേജുകള്‍ വേണമെന്നുള്ളവര്‍ക്കായി: കെഡിഇ 4.0 പാക്കേജുകള്‍ ഈ അറിയിപ്പിനൊപ്പമോ അല്ലെങ്കില്‍ ഇതിനു് ശേഷമോ ലഭ്യമാക്കുന്നതായിരിക്കും എന്നു് ഒരുപാടു വിതരണങ്ങള്‍ ഞങ്ങളെ അറിയിച്ചു കഴിഞ്ഞു. ഏറ്റവും പൂര്‍ണ്ണവും ശരിയുമായ ഒരു പട്ടിക കെഡിഇയുടെ വിവരണം ഉള്ള താളില്‍ ലഭ്യമാണു് . അവിടെ തന്നെ നിങ്ങള്‍ക്കു് സോഴ്സ് കോഡും , കമ്പൈല്‍ ചെയ്യുന്നതിനെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും മറ്റു് വിഷയങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളിലേയ്ക്കുള്ള കണ്ണികള്‍ ലഭ്യമാണു്.

ഇനി പറയുന്ന വിതരണങ്ങള്‍ കെഡിഇ 4.0 ലൈവ് സിഡികളുടെ/പാക്കേജുകളുടെ ലഭ്യതയെക്കുറിച്ചു് ഞങ്ങളെ അറിയിച്ചിട്ടുണ്ടു്:

  • കെഡിഇ4 അടിസ്ഥാനമാക്കിയുള്ള ആര്‍ക്ക് ലിനക്സ് 2008.1 ന്റെ ഒരു ആല്ഫാ പതിപ്പു് ഈ അറിയിപ്പു് പുറത്തുവന്നു കുറച്ചു് സമയത്തിനകം തന്നെ പ്രതീക്ഷിയ്ക്കാം. മൂന്നു് - നാലു് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അതിന്റെ അന്തിമ പതിപ്പും പുറത്തു് വരുന്നതായിരിയ്ക്കും.
  • ഏപ്രിലില്‍ പുറത്തിറങ്ങുന്ന ഫെഡോറ ഒമ്പതിലും കെഡിഇ 4.0 ഉണ്ടാകും. ഫെഡോറയുടെ ആല്ഫാ പതിപ്പുകള്‍ ജനുവരി 24 നു് തന്നെ ലഭ്യമാകും. കെഡിഇ 4.0 പാക്കേജുകള്‍ ആല്ഫയ്ക്കു് മുമ്പുള്ള റോഹൈഡ് സംഭരണിയില്‍ ലഭ്യമാണു്.
  • ജെന്റൂ ലിനക്സ്കെഡിഇ 4.0 ബില്‍ഡുകള്‍ http://kde.gentoo.org ല്‍ ലഭ്യമാക്കിയിട്ടുണ്ടു്
  • ഉബുണ്ടു പാക്കേജുകള്‍ ഇനി വരാനിരിയ്ക്കുന്ന "ഹാര്‍ഡി ഹേറോണ്‍" (8.04) പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു്. സ്ഥിരത ആര്‍ജ്ജിച്ച പതിപ്പായ "ഗട്സി ഗിബ്ബണി"നു് വേണ്ടിയുള്ള പുതുക്കല്‍ ആയും അവ ലഭ്യമാണു് . കെഡിഇ 4.0 പരീക്ഷിച്ചു നോക്കാനായി ഒരു ലൈവ് സിഡിയും ലഭ്യമാണു്. കൂടുതല്‍ വിവരങ്ങള്‍ ഉബുണ്ടു.ഓര്‍ഗിലെ അറിയിപ്പില്‍ നിന്നും ലഭ്യമാണു്.
  • ഓപ്പണ്‍ സൂസെ പാക്കേജുകള്‍ ഓപ്പണ്‍ സൂസെ 10.3 ലും ഓപ്പണ്‍ സൂസെ 10.2 ലും ലഭ്യമാണു് ( ഒറ്റ ക്ലിക്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക). ഈ പാക്കേജുകള്‍ ഉള്ള ഒരു കെഡിഇ 4.0 ലൈവ് സിഡിയും ലഭ്യമാണു്. കെഡിഇ 4.0 ഇനി വരുന്ന ഓപ്പണ്‍ സൂസെ 11.0 പതിപ്പിന്റെ ഭാഗമായി ലഭിയ്ക്കുന്നതായിരിയ്ക്കും.

കെഡിഇ 4 നെക്കുറിച്ചു്

നിത്യോപയോഗത്തിനും പ്രത്യേകാവശ്യത്തിനുമൊരുപോലെ ഉപയോഗിയ്ക്കാവുന്ന വളരെയധികം പ്രയോഗങ്ങളുള്‍പ്പെടുന്ന ഒരു പുത്തനാശയമുള്‍ക്കൊള്ളുന്ന സ്വതന്ത്ര സോഫ്റ്റുവെയര്‍ പണിയിടമാണു് കെഡിഇ 4.0. പണിയിടവുമായും പ്രയോഗങ്ങളുമായും ഇടപഴകാനായി വളരെ എളുപ്പത്തില്‍ മനസ്സിലാകുന്ന വിനിമയതലം നല്‍കുന്ന കെഡിഇ 4 നു് വേണ്ടി വികസിപ്പിച്ച പണിയിടത്തിന്റെ ആവരണമാണു് പ്ലാസ്മ. കൊണ്‍ക്വറര്‍ വെബ് ബ്രൈസര്‍ പണിയിടത്തെ വെബുമായി ഏകീകരിയ്ക്കുന്നു. ഡോള്‍ഫിനെന്ന ഫയലുകളുടെ നടത്തിപ്പുകാരന്‍, ഒക്യുലാര്‍ എന്ന രചനകളുടെ നിരീക്ഷകന്‍ പിന്നെ സിസ്റ്റം സജ്ജീകരണങ്ങള്‍ എന്ന നിയന്ത്രണ കേന്ദ്രം അടിസ്ഥാനമായ പണിയിട ഗണം പൂര്‍ത്തിയാക്കുന്നു.
നൂതന ദൃശ്യങ്ങള്‍ക്കുള്ള കഴിവു് നല്‍കുന്ന ക്യൂട്ടി4ഉം ശൃംഖലയിലെ വിഭവങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന കെഐഒ തുടങ്ങിയ ഉള്‍ക്കൊള്ളുന്ന കെഡിഇ ലൈബ്രറികളുപയോഗിച്ചാണു് കെഡിഇ തയ്യാറാക്കിയിരിയ്ക്കുന്നതു്. കെഡിഇ ലൈബ്രറികളുടെ ഭാഗമായ ഫോനോണ്‍ സോളിഡ് എന്നിവ എല്ലാ കെഡിഇ പ്രയോഗങ്ങള്‍ക്കും മള്‍ട്ടിമീഡിയ ചട്ടക്കൂടും കൂടുതല്‍ മെച്ചപ്പെട്ട ഹാര്‍ഡുവെയര്‍ ഏകീകരണവും നല്‍കുന്നു.

About KDE

KDE is an international technology team that creates free and open source software for desktop and portable computing. Among KDE's products are a modern desktop system for Linux and UNIX platforms, comprehensive office productivity and groupware suites and hundreds of software titles in many categories including Internet and web applications, multimedia, entertainment, educational, graphics and software development. KDE software is translated into more than 60 languages and is built with ease of use and modern accessibility principles in mind. KDE4's full-featured applications run natively on Linux, BSD, Solaris, Windows and Mac OS X.


Trademark Notices. KDE® and the K Desktop Environment® logo are registered trademarks of KDE e.V. Linux is a registered trademark of Linus Torvalds. UNIX is a registered trademark of The Open Group in the United States and other countries. All other trademarks and copyrights referred to in this announcement are the property of their respective owners.


Press Contacts

Africa
Uwe Thiem
P.O.Box 30955
Windhoek
Namibia
Phone: +264 - 61 - 24 92 49
info-africa@kde.org
Asia
Pradeepto Bhattacharya
A-4 Sonal Coop. Hsg. Society
Plot-4, Sector-3,
New Panvel,
Maharashtra.
India 410206
Phone : +91-9821033168
info-asia@kde.org
Europe
Sebastian Kügler
Wolfstraat 154
6531 LR Nijmegen
The Netherlands
Phone: +31-6-48370928
info-europe@kde.org
North America
Wade Olson
2422 Johnson St NE
Minneapolis, MN 55418
U.S.A
Phone: (612)805-5678
info-northamerica@kde.org
Oceania
Hamish Rodda
11 Eucalyptus Road
Eltham VIC 3095
Australia
Phone: (+61)402 346684
info-oceania@kde.org
South America
Helio Chissini de Castro
R. José de Alencar 120, apto 1906
Curitiba, PR 80050-240
Brazil
Phone: +55(41)262-0782 / +55(41)8808-1519
info-southamerica@kde.org
LinkLeave a comment

റെഡ് ഹാറ്റും സണ്ണും സ്വതന്ത്ര ജാവയുടെ വികസനത്തിനായൊന്നിയ്ക്കുന്നു [Jan. 6th, 2008|01:59 pm]
[Tags|]

സ്വതന്ത്ര സോഫ്റ്റുവെയര്‍ മുമ്പോട്ടു് വയ്ക്കുന്ന വികസനരീതിയുടെ മറ്റൊരുദാഹരണമാണിവിടെ. സെര്‍വര്‍ വിപണിയില്‍ തങ്ങളുടെ എതിരാളികളായ റെഡ് ഹാറ്റിനോടൊന്നിച്ചു് ജാവ പ്രോഗ്രാമ്മിങ്ങ് ഭാഷയുടെ മുന്നേറ്റത്തിനായി കൈകോര്‍ക്കാന്‍ തീരുമാനിച്ചതു് സണ്‍ മൈക്രോസിസ്റ്റത്തിനു് റെഡ് ഹാറ്റ് എഞ്ചിനീയര്‍മാര്‍ വികസിപ്പിയ്ക്കുന്ന കോഡ് ജാവയിലുള്‍പ്പെടുത്താന്‍ (അവരുടെ കുത്തക സോഫ്റ്റുവെയര്‍ പതിപ്പില്‍ പോലും) സണ്‍ മൈക്രോ സിസ്റ്റത്തിനെ പര്യാപ്തമാക്കുന്നു. റെഡ് ഹാറ്റിനാകട്ടെ സ്വന്തം റെഡ് ഹാറ്റ് എന്റര്‍പ്രൈസ് ലിനക്സില്‍ പൂര്‍ണ്ണമായും സ്വതന്ത്രമായതും കമ്പാറ്റിബിളായതുമായൊരു ജാവ പതിപ്പുള്‍പ്പെടുത്താന്‍ പര്യാപ്തമാക്കും. സ്വതന്ത്ര സോഫ്റ്റുവെയറിന്റേയും ജിപിഎല്ലിന്റെ കോപിലെഫ്റ്റ് സ്വഭാവത്തിന്റേയും ഫലയായി എല്ലാ ഉപയോക്താക്കള്‍ക്കും ഈ നേട്ടങ്ങള്‍ കൈവരുന്നു. പലരും ചോദിയ്ക്കാറുള്ളൊരു ചോദ്യമാണിതു്, എനിയ്ക്കു് പ്രോഗ്രാമ്മിങ്ങറിയില്ലല്ലോ പിന്നെന്താണു് സോഴ്സ് കോഡ് കിട്ടിയിട്ടു് എനിയ്ക്കു് കാര്യമെന്നു്. ഏതൊരാള്‍ വരുത്തുന്നൊരു മാറ്റവും നിങ്ങള്‍ക്കു് കൂടി ലഭ്യമാക്കുന്നതു് സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഈ സ്വഭാവമാണു്. സ്വതന്ത്ര സോഫ്റ്റുവെയര്‍ വികസനരീതിയുമായി പരിചയമില്ലാത്ത പലരും ചോദിയ്ക്കുന്ന വേറൊരു ചോദ്യമാണു് ഇങ്ങനെ എല്ലാവര്‍ക്കും മാറ്റാമെങ്കില്‍ പിന്നെ സോഫ്റ്റുവെയറിനെന്തു് സുരക്ഷയാണുള്ളതെന്നു് ആര്‍ക്കു് വേണമെങ്കിലും ഒരു വൈറസോ ട്രോജനോ ചേര്‍ത്തുകൂടേയെന്നു്. ഇതിനുത്തരം ഓരോ സംരംഭവും പുതിയ മാറ്റങ്ങള്‍ സ്വീകരിയ്ക്കുന്നതിനു് കൃത്യമായ നയങ്ങളും വിശദമായ പരിശോധനയും നടത്തുന്നെന്നാണു്. ഉദാഹരണത്തിനു് ഫയര്‍ഫോക്സില്‍ തന്നെ ഒരാള്‍ വൈറസ് കയറ്റിയെന്നിരിയ്ക്കട്ടെ. അയാളതെങ്ങനെ ഫയര്‍ഫോക്സിന്റെ വെബ്സൈറ്റില്‍ ചേര്‍ക്കും? നിങ്ങള്‍ ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് ചെയ്യുന്നതു് ഫയര്‍ഫോക്സിന്റെ സൈറ്റില്‍ നിന്നല്ലേ? ഇനിയയാള്‍ സ്വന്തം സൈറ്റിലതു് വച്ചെന്നു് കരുതുക, ഗൂഗിളില്‍ തിരഞ്ഞാല്‍ അയാളുടെ സൈറ്റ് ഫയര്‍ഫോക്സ് സൈറ്റിനു് മുമ്പേ വരുമോ? ഇനി ഗ്നു/ലിനക്സിലാണെങ്കില്‍ ഫയര്‍ഫോക്സ് സൈറ്റില്‍ തന്നെ വൈറസുണ്ടെങ്കിലും സോഴ്സ് കോഡ് കമ്പൈല്‍ ചെയ്യുകയാണു് ചെയ്യുന്നതു്. ഓരോ വിതരണത്തിലും പാക്കേജുകള്‍ ചേര്‍ക്കുന്നതിനു് മുമ്പായി നിങ്ങളുടെ കഴിവും വിശ്വാസ്യതയും തെളിയിക്കേണ്ടതുണ്ട്. ഡെബിയനില്‍ ഒരു വര്‍ഷത്തോളം നീണ്ട പ്രക്രിയയിലൂടെയാണു് നിങ്ങളുടെ കഴിവുകള്‍ അളക്കുന്നതു്.

ഇവിടെ ജാവയുടെ കാര്യം മറ്റു് സ്വതന്ത്ര സോഫ്റ്റുവെയറുകളില്‍ നിന്നും വ്യത്യസ്തമാണു്. ജാവ മറ്റു് സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ പോലെ തുടക്കം മുതല്‍ സ്വതന്ത്ര സോഫ്റ്റുവെയറായിരുന്നില്ല. പത്തിലധികം വര്‍ഷത്തെ എത്രയോ എഞ്ചിനീയര്‍മാരുടെ പ്രയത്ന ഫലമായി നിങ്ങളുടെ മൊബൈല്‍ ഫോണ്‍ മുതല്‍ എന്റര്‍പ്രൈസ് പ്രയോഗങ്ങളില്‍ വരെ ഉപയോഗിയ്ക്കുന്ന ജാവ ഒരു സുപ്രഭാതത്തില്‍ സ്വതന്ത്ര സോഫ്റ്റുവെയറാക്കാന്‍ സണ്‍ മൈക്രോസിസ്റ്റത്തിന്റെ സിഇഒയ്ക്കു് തലയ്ക്കു് വെളിവില്ലെന്നാണോ നിങ്ങള്‍ കരുതുന്നതു്? സണ്‍ മൈക്രോ സിസ്റ്റത്തിനു് സ്വയം ചെയ്യാവുന്നതിലെത്രയോ അധികം എഞ്ചിനീയര്‍മാരുടെ പ്രവര്‍ത്തനഫലം ഇതിലൂടെ അവര്‍ക്കു് ലഭ്യമാകുന്നു എന്നതു് തന്നെ. എത്രയും കൂടുതല്‍ പേര്‍ ജാവ ഉപയോഗിയ്ക്കുന്നുവോ അത്രയും കൂടുതല്‍ സണ്‍ മൈക്രോസിസ്റ്റത്തിനു് നല്ലതു്. സണ്‍ മൈക്രോസിസ്റ്റത്തിന്റെ സിഇഒ ജോനാതന്‍ ഷ്വാര്‍ട്സ് തന്നെ ഇതു് വിശദീകരിയ്ക്കുന്നതിനെക്കുറിച്ചു് ഞാന്‍ നേരത്തെ എഴുതിയതിവിടെ.

കുടുതല്‍ വാര്‍ത്തകളിലേയ്ക്കുള്ള കണ്ണികളിവിടെ.
LinkLeave a comment

സ്വതന്ത്ര സോഫ്റ്റുവെയര്‍ പിന്തുണയ്ക്കു് പണം മുടക്കാന്‍ ആളുകള്‍ തയ്യാറാകുമോ? [Dec. 28th, 2007|05:50 pm]
[Tags|]

എന്‍റെ ഓഫീസില്‍ (കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്) എല്ലാ ജില്ലാ ഓഫീസുകളിലുമായി 150 കംപ്യൂട്ടറുകളിലും ഉപയോഗിക്കുന്നത് ഫെഡോറ 6 ആണ്. ഇതെല്ലാം ഫെഡോറ 8  ലേയ്ക്ക് അപ്ഗ്രേഡ് ചെയ്യുന്നതില്‍ പ്രയാസമുണ്ട്. ഫെഡോറ 6 ല്‍ തന്നെ
മലയാളം റെന്‍ഡറിംഗ്  പരിഹരിക്കാന്‍ കഴിഞ്ഞാല്‍ സഹായകരമായിരിക്കും. ആയതിനുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അഭിലാഷ് കെ.പി.,
കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍,
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്
തിരുവനന്തപുരം
 


 അഭിലാഷ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഇമെയില്‍ ലിസ്റ്റിലേയ്ക്കയച്ച ഈ കത്താണു് ഇപ്പോള്‍ ഈ വിഷയത്തെക്കുറിച്ചു് കൂടുതലെഴുതാനെന്നെ പ്രേരിപ്പിച്ചതു്.

അതുപോലെ ഇത് തുറന്നിടുന്നത് മലയാളം കമ്പ്യൂട്ടിങ്ങിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ബിസിനസ് സാധ്യതകളെയാണ്.  മലയാളം കമ്പ്യൂട്ടിങ്ങിനു വേണ്ടിയുള്ള ടെക്നോളജി സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് നിര്‍മ്മിച്ചികഴിഞ്ഞു. ഇപ്പോള്‍ കസ്റ്റമൈസേഷന്‍ , സപ്പോര്‍ട്ട് ആവശ്യങ്ങളാണ് കൂടുതലായും പൊന്തിവരുന്നത്. ഇത് നിങ്ങള്‍ക്കാര്‍ക്കും ഏറ്റെടുക്കാവുന്നതാണ്. ഹാര്‍ഡ് വെയര്‍ വ്യാപാരികള്‍ത്തന്നെ ഇപ്പോള്‍ പിന്തുണയെയാണ് പ്രധാന വരുമാന മാര്‍ഗ്ഗമായിക്കാണുന്നത്. സേവനത്തിന്  മാന്യമായി പ്രതിഫലം ഈടാക്കവുന്നതുമാണ്. ഖാദിയെപ്പോലെ നിരവധിഗ്രൂപ്പുകള്‍ കേരളത്തിലുണ്ട്. അവര്‍ക്കെല്ലാം പിന്തുണയും ആവശ്യമുണ്ട്.  സംരഭകരേ വരൂ വരൂ . 

അനിവറെഴുതിയ മറുപടിയാണിതു്.

അനിവര്‍ പറഞ്ഞ പോലെ വളരെ പ്രധാനപ്പെട്ടൊരു സ്വതന്ത്ര സോഫ്റ്റുവെയര്‍ ബിസിനസ് മാതൃകയാണിതു്. ഖാദിയെ പോലെ  സ്വതന്ത്ര സോഫ്റ്റുവെയര്‍ ഉപയോഗിയ്ക്കുന്ന വളരെയധികം ബിസിനസ്സുകള്‍ കാണും. സോഫ്റ്റുവെയറുകളുടെ പുതിയ പതിപ്പുകളെ പഴയ പ്രവര്‍ത്തക സംവിധാനത്തിനായി ഒരുക്കുക എന്ന വളരെ സാധ്യതയുള്ളൊരു മേഖലയാണിതു്. ഞാനിപ്പോള്‍ അമേരിക്കയില്‍ വന്നതു് ഇതു്
പോലൊരു ജോലിയ്ക്കായാണു് (ഞങ്ങളുടെ പുതിയ സെര്‍വറുകളും അവയിലെ ഹാര്‍ഡുവെയറും പഴയ ഗ്നു/ലിനക്സിനു് വേണ്ടി തയ്യാറാക്കുക). പുതിയ ഹാര്‍ഡുവെയറിനുള്ള പിന്തുണ പുതിയ പതിപ്പുകളിലുണ്ടെങ്കിലും മാറുവാന്‍ അവര്‍ തയ്യാറല്ല, കാരണം ഖാദിയെപ്പോലെ 100 കണക്കിനു് കമ്പ്യൂട്ടറുകള്‍ പുതുക്കാനോ ഒരു പ്രശ്നവുമില്ലാതെ പഴയ പതിപ്പില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രയോഗങ്ങളെ പുതിയ പതിപ്പില്‍ പരീക്ഷിയ്ക്കാനോ നോക്കുന്നതിലും എളുപ്പം പഴയ പ്രവര്‍ത്തക സംവിധാനത്തോടൊപ്പം പുതിയ പ്രയോഗങ്ങളോ ഹാര്‍ഡുവെയറുകളോ പ്രവര്‍ത്തന സജ്ജമാക്കുക എന്നാതാണു്. ഇതിനായി പണം മുടക്കാന്‍ സ്ഥാപനങ്ങള്‍ മടി കാണിയ്ക്കില്ല. കാരണം സാധാരണക്കാര്‍ക്കിതു് ആവശ്യമില്ലാത്തതു് കാരണം വേറെ ആരും ഇതു് ചെയ്യുകയില്ല എന്നതും പുതിയ പതിപ്പിലേയ്ക്കു് മാറുന്നതിനുള്ള ചിലവിനേക്കാള്‍ വളരെ ചുരുങ്ങിയ ചിലവില്‍ ഇതു് ചെയ്യാം എന്നതുമാണു്. പിന്നെ സ്വതന്ത്ര സോഫ്റ്റുവെയറിനെ കുത്തക സോഫ്റ്റുവെയറില്‍ വ്യത്യസ്തമാക്കുന്നതു് നിങ്ങള്‍ക്കു് ഇതിനായി ആരെ വേണമെങ്കിലും സമീപിയ്ക്കാം എന്നതാണു് (അതു് പ്രാദേശിക തൊഴിലവസരങ്ങളുടെ സൃഷ്ടിയ്ക്കു് കളമൊരുക്കും). കുത്തക സോഫ്റ്റുവെയറിലാണെങ്കില്‍ സോഫ്റ്റുവെയര്‍ എഴുതിയ കമ്പനിയുടെ കാരുണ്യത്തിന്റെ പുറത്താണു് ഇതു് സാധ്യമാകുന്നതു്. ഫയര്‍ഫോക്സ് ഒരു വെല്ലുവിളിയായി ഉയരുന്നതു് വരെ ഇന്റര്‍നെറ്റ് എക്സപ്ലോററിനെ മൈക്രോസോഫ്റ്റ് അവഗണിച്ചതു് പോലെ. 

"എന്റര്‍‌പ്രൈസ് അല്ലെങ്കില്‍ കോര്‍പ്പറേറ്റ് കസ്റ്റമര്‍മാര്‍ ഓപ്പണ്‍സോളാരിസുപയോഗിയ്ക്കുകയും ആരുടെയെങ്കിലും (ഞങ്ങളുടേതാകും എന്നു് പ്രതീക്ഷിയ്ക്കുന്നു) സേവന വ്യവസ്ഥയ്ക്കു് വരിക്കാരനാവാതിരിയ്ക്കുകയും ചെയ്യുമെന്നു് എനിയ്ക്കു് ആശങ്കയുണ്ടോ? ഇല്ല, തീര്‍ത്തുമില്ല. ഒരു ആശുപത്രി അല്ലെങ്കില്‍ ഒരു വിമാന ഗതാഗത നിയന്ത്രണ അധികാരി അല്ലെങ്കില്‍ ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുമുള്ള ഒരു മന്ത്രി അവരുടെ സ്ഥാപനം പിന്തുണയില്ലാത്തൊരു സോഫ്റ്റ്‌വെയറുപയോഗിച്ചു് പ്രവര്‍ത്തിപ്പിയ്ക്കമെന്നു് നിങ്ങള്‍ ശരിയ്ക്കും വിചാരിയ്ക്കുന്നുണ്ടോ? ഇല്ല. ഒരിയ്ക്കലുമില്ല."

സണ്‍ മൈക്രോസിസ്റ്റത്തിന്റെ സിഇഒ ജോനാതന്‍ ഷ്വാര്‍ട്സ് പറയുന്നതാണിതു്. ഈ വിഷയം ഇവിടെ നേരത്തെ ചര്‍ച്ച ചെയ്തതാണു്.

ഈ വിഷയത്തിലെ കൂടുതല്‍ ചര്‍ച്ചകള്‍ക്കു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചര്‍ച്ചകളുടെ ഓണ്‍ലൈന്‍ ശേഖരം കാണുക.

പിന്നീടു് ചേര്‍ത്തതു്: ഫെഡോറ 6 ലെ ഓപ്പണ്‍ ഓഫീസിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു. ഫെഡോറ 8 ലും ഡെബിയന്റെ മൂന്നു് (പുറത്തിറക്കിയ എച്ച്, അടുത്തതായി വരാന്‍ പോകുന്ന ലെന്നി, എപ്പോഴും മാറിക്കൊണ്ടിരിയ്ക്കുന്ന സിഡ്) പതിപ്പുകളിലും ഇതു് നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. ഇതുപയോഗിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിക്കി കാണുക.

Copyleft 2007 Praveen A

Content Licensed Under GNU Free Documentation license version 1.2 or later.
LinkLeave a comment

ഗ്നു/ലിനക്സില്‍ സോഫ്റ്റുവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയാണു്? [Dec. 15th, 2007|10:52 pm]
[Tags|, ]

ഒരു സാധാരണ ഗ്നു/ലിനക്സ് വിതരണം നൂറുകണക്കിനു് (ചിലതു് ആയിരക്കണക്കിനു്) സോഫ്റ്റുവെയര്‍ ലൈബ്രറികളും (മറ്റു് പ്രയോഗങ്ങള്‍ക്കുപയോഗിയ്ക്കാനുള്ള പൊതുവായുള്ള അക്ഷരരൂപത്തിന്റെ ചിത്രീകരണം പോലുള്ള സോഫ്റ്റുവെയറുകള്‍) പ്രയോഗങ്ങളും ഉള്‍ക്കൊള്ളുന്നതാണു്. അതിന്റെ സംഭരണിയില്‍ നിന്നും (സിഡി, ഡിവിഡി എന്നീ രൂപത്തിലോ ഇന്റര്‍നെറ്റില്‍ നിന്നും നേരിട്ടോ) ഏതു് സമയത്തും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇതു് ലഭ്യമാണു്. ഉദാഹരണത്തിനു് ഫെഡോറയിലിതു് "പ്രയോഗങ്ങള്‍"|"സോഫ്റ്റുവെര്‍ ചേര്‍ക്കുക/നീക്കുക" എന്ന മെനുവിലൂടെ ഇതു് ലഭ്യമാണു്. പുതിയ സോഫ്റ്റുവെയറുകളോ മാറ്റങ്ങളോ ഇന്റര്‍നെറ്റില്‍ നിന്നും നേരിട്ടു് (പുതിയ സിഡിയോ ഡിവിഡിയോ ഉണ്ടങ്കില്‍ അതുപയോഗിച്ചും) ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണു്.
ഫെഡോറയിലെ സോഫ്റ്റുവെറുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രയോഗം
ഫെഡോറയിലെ സോഫ്റ്റുവെറുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രയോഗം
ഗ്നു/ലിനക്സില്‍ എല്ലാ സോഫ്റ്റുവെയറുകളും - വേര്‍ഡ് പ്രൊസ്സറോ സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകമോ സോഫ്റ്റുവെയര്‍ വികസന ലൈബ്രറിയോ - ഒരൊറ്റ കേന്ദ്രസ്ഥാനത്തു് വെച്ചാണു് കൈകാര്യം ചെയ്യുന്നതു്. നീക്കം ചെയ്യുന്നതു് മാത്രം കേന്ദ്രീകരിയ്ക്കുകയും വിന്‍ഡോസ് അപ്ഡേറ്റുകള്‍ മൈക്രോസോഫ്റ്റിന്റെ പ്രയോഗങ്ങളെ മാത്രം കൈകാര്യം ചെയ്യുകയും ചെയ്യുന്ന വിന്‍ഡോസുമായി താരതമ്യം ചെയ്യുമ്പോള്‍:
  • setup.exe യ്ക്കു് വേണ്ടി പത്തിരുപതു് വെബ്സൈറ്റുകളില്‍ തിരയേണ്ട
  • ഓരോ സോഫ്റ്റുവെയറിനും വെവ്വേറെ ഇന്‍സ്റ്റാളറെന്ന പുലിവാലു് പിടിയ്ക്കേണ്ട
  • മൈക്രോസോഫ്റ്റിനു് വിവരമയയ്ക്കുകയും നിങ്ങളുടെ സിസ്റ്റം പുത്തനായി സൂക്ഷിയ്ക്കാന്‍ നിങ്ങള്‍ക്കനുവാദമുണ്ടോ എന്ന പരിശോധന നടത്തുകയും ചെയ്യുന്ന വിന്‍ഡോസിന്റെ ജെനുയിന്‍ അഡ്വാന്‍ഡേജ് എന്നതില്ല

ഇതു് മാത്രമല്ല വിന്‍ഡോസിലെ ഓരോ ഇന്‍സ്റ്റളേഷനുമുള്ള റീബൂട്ടുള്‍പ്പെടെ മറ്റു് പുലിവാലുകളും ഗ്നു/ലിനക്സിലില്ല.

ഇതുപോലെ എന്നും നിങ്ങള്‍ കേള്‍ക്കുന്ന സ്വതന്ത്ര സോഫ്റ്റുവെയറുകളേക്കുറിച്ചും ഗ്നു/ലിനക്സിനെക്കുറിച്ചുമുള്ള മറ്റു് പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ക്കു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചോദ്യോത്തരങ്ങള്‍ കാണുക.

 

LinkLeave a comment

ഗ്നോമിലിപ്പോള്‍ അക്ഷരരൂപങ്ങളുടെ പകര്‍പ്പവകാശത്തോടൊപ്പം അനുമതി പത്രവും കാണിയ്ക്കുന്നു [Sep. 17th, 2007|08:12 pm]
[Tags|, , , ]
[Current Mood |accomplished]


സിബു പറയുന്നു
"കോപ്പിറൈറ്റ് സ്റ്റേറ്റ്മെന്റില്‍ ‘എല്ലാം രചനപറയും പോലെ ആണ്’ എന്നെഴുതിയിട്ടുണ്ട്. ശരി. എന്നാല്‍ എന്താണ് രചന പറയുന്നത്‌ എന്ന്‌ അറിയാന്‍ എന്തുചെയ്യും. ആദ്യം അവരെ കണ്ടുപിടിക്കണം. അത്‌ എളുപ്പമല്ല. എന്റെ അറിവില്‍ ഒരു സൈറ്റ് ഇതുവരെയില്ല. www.rachanamalayalam.org ആണ് അന്വേഷിച്ചാല്‍ കിട്ടുന്ന സ്ഥലം. അവിടെ ഒന്നുമില്ല.

അവരെ എങ്ങനെയെങ്കിലും കണ്ടുപിടിക്കാന്‍ സാധിച്ചു എന്ന്‌ വയ്ക്കുക. അവര് പറയും ഫോണ്ട് ഫോര്‍ജ് ഇന്‍സ്റ്റാള്‍ ചെയ്ത്‌ നോക്കിയാല്‍ (അല്ലെങ്കില്‍ വേറേ ഏതെങ്കിലും ടൂള്‍) ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കിയാല്‍ ഗ്നൂ ആണെന്ന്‌ കാണാമല്ലോ എന്ന്‌. ഫ്രീസോഫ്റ്റ്വെയറിന്റെ സ്പിരിറ്റുണ്ടെങ്കില്‍ ആ കോപ്പിറൈറ്റ് സ്റ്റേറ്റ്മെന്റിന്റെ കൂടെ ഗ്നൂ എന്നൊരു വാക്കുകൂടി വേണം. വിശദാംശങ്ങള്‍ ടൂള്‍ വച്ച്‌ കാണുന്നരീതിയില്‍ തന്നെ ആയിക്കോട്ടേ.

ഇന്‍ഫോര്‍മേഷന്‍ ഇതുപോലെ വളരെ ഗോപ്യമായി വച്ചിട്ട്‌ അത്‌ കാണാത്തവരെ കുറ്റം പറയുന്നത്‌ ശരിയല്ല."

ഞാന്‍   രചന അക്ഷരരൂപം ആദ്യമായി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ചിന്ത.കോമില്‍ നിന്നാണ്. അത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഗ്നു ജിപിഎല്‍ പൂര്‍ണ്ണമായും കാണിയ്ക്കുകയും, അതനുസരിയ്ക്കാന്‍ തയ്യാറാണോ എന്ന് ചോദിയ്ക്കുകയും ചെയ്യും. പിന്നെ ഞാന്‍ തന്നെ അത് രണ്ടിടങ്ങളില്‍ വച്ചിട്ടുണ്ടായിരുന്നു. ഇവിടെയും ഇവിടെയും രണ്ടിടത്തും ജി പി എലിന്റെ പകര്‍പ്പും കൊടുത്തിട്ടുണ്ട്.

ഇനി ഒരാള്‍ "rachana malayalam font" അല്ലെങ്കില്‍ "rachana font" എന്ന് ഗൂഗിളില്‍ (സിബുവിന്റെ കമ്പനി തന്നെ) തിരയുകയാണെന്നിരിയ്ക്കട്ടേ. താഴെ  കൊടുത്തിരിയ്ക്കുന്ന ചിത്രങ്ങള്‍ നോക്കുക.

rachana font rachana malayalam font

harithakam

സിബുവിന് രചന അക്ഷരരൂപം കിട്ടിയത് എവിടെ നിന്നാണ്?

സിബുവിന്റെ പ്രശ്നമിതൊന്നുമല്ലെന്നിനിയും ആര്‍ക്കെങ്കിലും മനസ്സിലാവാത്തതുണ്ടോ ആവോ? മുട്ടന്‍ നുണകള്‍ പറഞ്ഞും രചനയുടെ മേലേ കുതിര കയറിയും വേണോ സിബൂവിനാളാകാന്‍? ബൂലോഗത്ത് സിബുവിന്റെ തിരുവായ്ക്കെതിര്‍വായില്ല എന്ന ഹുങ്കാണോ ഇങ്ങനെ നട്ടാല്‍ മുളയ്ക്കാത്ത് നുണകള്‍ പറഞ്ഞു കൊണ്ടേയിരിയ്ക്കാന്‍ സിബുവിനെ പ്രേരിപ്പിയ്ക്കുന്നത്? അതോ സിബു പറഞ്ഞാലത് സത്യമാകും എന്ന് ബൂലോകത്തെല്ലാവരും വിശ്വസിയ്ക്കുമെന്ന തോന്നലാണോ? ഇനിയെങ്കിലും ഇത് നിര്‍ത്തിക്കൂടെ?

സിബു ജി പി എല്‍ കാണാത്തത് രചനയുടെ കുറ്റം, സിബുവിന് ജി പി എല്‍ മനസ്സിലാകാത്തതും രചനയുടെ കുറ്റം, പിന്നെ അക്ഷരരൂപ പ്രദര്‍ശിനികള്‍ അനുമതി പത്രം കാണിയാക്കാത്തതും രചനയുടെ കുറ്റം തന്നെ. അനിവര്‍ പറഞ്ഞതു പോലെ "ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം തന്നെ അല്ലേ."

ഇനി പണിയായുധങ്ങള്‍ അനുമതി പത്രം കാണിയ്ക്കാത്ത് അവയുടെ കുറവ് തന്നെ. എല്ലാവരോടും ഫോണ്ട്ഫോര്‍ജ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറയാന്‍ പറ്റില്ലല്ലോ, അതു കൊണ്ട് ഞാന്‍ തന്നെ അത് ഗ്നോമിലെ അക്ഷരരൂപ പ്രദര്‍ശിനിയില്‍ ചേര്‍ത്തു. വിശദവിവരങ്ങള്‍ ഇവിടെ

പിന്നെ അതെങ്ങനെയിരിയ്ക്കുമെന്നിവിടെ നോക്കുക

gnome font viewer fix


ഇത് സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഗുണം. നമ്മളാരുടേയും അടിമയല്ല, നമ്മളുപയോഗിയ്ക്കുന്ന സോഫ്റ്റുവെയറുകള്‍ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു. നമുക്കാരുടേയും ഔദാര്യത്തിന് കാത്തു നില്‍ക്കേണ്ട ഗതികേടില്ല.
Link1 comment|Leave a comment

രചന സ്വതന്ത്ര അക്ഷരരൂപം തന്നെ [Sep. 13th, 2007|10:23 am]
[Tags|, , ]

സിബു ചെറുവകയില്‍ പറഞ്ഞ സംശയങ്ങള്‍ക്കുള്ള മറുപടി.




"It took nearly 6 years to complete the designing of the Rachana Glyphs. In January 2005 I successfully compiled the Rachana OTF and in May 2005 we declared it as GNU-GPL. Since I was ignorant of the formalities of the complete procedure of making GNU-GPL some confusion arose. Now with the help of You and Mr. Soumyadeep our efforts will finally reach the people who really owns the languages and its characters."
Hussain KH on Debian-IN mailing list

ഇത് രചനയുടെ അനുമതി പത്രത്തെക്കുറിച്ചൊരു സംശയവും ബാക്കി വയ്ക്കുന്നില്ല. ഡെബിയന്‍ ഇത്  "മെയിന്‍" എന്ന ശേഖരത്തിലുള്‍‌പ്പെടുത്തിയത് തന്നെ സ്വാതന്ത്ര്യത്തിന്റെ "അഗ്നിപരീക്ഷണം" വിജയിച്ചതിന്റെ തെളിവാണ് (പ്രത്യേകിച്ചും പലരും ഇതേ സംശയങ്ങള്‍ അവിടേയും ഉയര്‍ത്തിയ സാഹചര്യത്തില്‍).

ഡെബിയനിലെ പ്രാദേശികവത്കരണ കാര്യങ്ങള്‍ക്കുള്ള കോ-ഓര്‍ഡിനേറ്ററായ ക്രിസ്ത്യന്‍ പെറിയറുടെ ഇതിനുള്ള മറുപടിയും ചരിത്രമാണ്.

"I'm still incredibly amazed by the progress of the free software movement all around India, in all its language communities. Seeing this from very far and even with my very limited knowledge of many parts of the socio-economical (and political...) situation in your country, I'm incredibly impressed. All this confirms that the personal investment I put into a better support for South-Asia languages in Debian and Debian-derived distributions has not been done in vain. This is incredibly motivating, indeed."

പിന്നെ ഈ ആശയക്കുഴപ്പത്തിനുള്ള മറ്റൊരു കാരണം "പകര്‍പ്പവകാശവും" "അനുമതി പത്രവും" ഒന്നാണെന്നുള്ള പലര്‍ക്കുമുള്ള തെറ്റിദ്ധാരണയാണ്. ഇത് രണ്ടും ഒന്നല്ല. ഏതൊരു സൃഷ്ടാവിനും (കലയോ, സാഹിത്യമോ, സോഫ്റ്റ്‌വെയറോ ആകട്ടേ) ജനീവ കണ്‍വെന്‍ഷന്‍ അനുവദിച്ച് നല്‍കിയ അധികാരങ്ങളാണ് (ഉപയോഗിയ്ക്കാനും, മാറ്റം വരുത്താനും വിതരണം ചെയ്യാനുമുള്ളതുള്‍‌പ്പെടെ) പകര്‍പ്പാവകാശം. പകര്‍പ്പാവകാശ ഉടമ ചില പ്രത്യേക വ്യവസ്ഥകളോടെ തന്റെ സൃഷ്ടികള്‍ മറ്റുള്ളവര്‍ക്കു കൂടി ഉപയോഗിയ്ക്കാനായി നല്‍കുന്നതാണ് അനുമതി പത്രം. ഇതൊരു ഏകപക്ഷീയമായ അനുമതിയാണ്.

കോപിലെഫ്റ്റ് എന്നതിനെ പറ്റി gnu.org ല്‍ പറയുന്നതിങ്ങനെയാണ്
" To copyleft a program, we first state that it is copyrighted; then we add distribution terms, which are a legal instrument that gives everyone the rights to use, modify, and redistribute the program's code or any program derived from it but only if the distribution terms are unchanged. Thus, the code and the freedoms become legally inseparable."
ഇതേ രീതിയാണ് രചനയും മറ്റ് ജിപിഎല്‍ സോഫ്റ്റ്‌വെയറുകളും പിന്തുടരുന്നത്. നിങ്ങളുടെ പ്രയോഗം പകര്‍പ്പവകാശം മാത്രമേ കാണിയ്ക്കുന്നുള്ളൂ എങ്കില്‍ അതാരുടെ പിഴവാണ്? പിന്നെ ജിപിഎല്‍ എന്നത് പബ്ലിക് ഡൊമൈനല്ല. പബ്ലിക് ഡൊമൈനിലുള്ള സോഫ്റ്റ്‌വെയറില്‍ ജിപിഎലിന് വിലയുമില്ല. No right reserved എന്നാലത് പബ്ലിക് ഡൊമൈനിലാണെന്നാണര്‍ത്ഥം.

ഇനിയെങ്കിലും ഇത്തരം ശ്രമങ്ങളില്‍ നിന്നും പിന്തിരിഞ്ഞ് മലയാളത്തിന്റെ ഡിജിറ്റല്‍ ഭാവിയ്ക്കായുള്ള ശ്രമങ്ങളിലൊത്തു ചേരുക.
Link2 comments|Leave a comment

navigation
[ viewing | most recent entries ]

Advertisement