?

Log in

No account? Create an account
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചാരിറ്റിയോ? സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് പൈറേറ്റുകളില്ല! - Praveen Arimbrathodiyil Blogs here [entries|archive|friends|userinfo]
പ്രവീണ്‍ എ

[ website | Praveen Arimbrathodiyil Blogs here ]
[ userinfo | livejournal userinfo ]
[ archive | journal archive ]

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചാരിറ്റിയോ? സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് പൈറേറ്റുകളില്ല! [Nov. 3rd, 2007|07:58 pm]
പ്രവീണ്‍ എ
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചാരിറ്റിയോ? സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് പൈറേറ്റുകളില്ല!

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എല്ലാം അല്ല എന്ന സിബുവിന്റെ ലേഖനമാണിതെഴുതാന്‍ പ്രേരകമായതു്. സ്വാതന്ത്ര്യം എന്നു മുതലാണു് ചാരിറ്റിയായി തുടങ്ങിയതു്? ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നാല്‍ സ്വാതന്ത്ര്യമെന്നോ (Libre) സൌജന്യമെന്നോ (Gratis) വരാവുന്ന രണ്ടര്‍ത്ഥങ്ങളുണ്ടെന്നു് വയ്ക്കാം, പക്ഷേ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ (Libre) എന്നു് പറഞ്ഞു കഴിഞ്ഞാല്‍ പിന്നതിലൊരു സംശയവും ബാക്കിയില്ല.

ഇനി സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് പണമുണ്ടാക്കുന്നതെങ്ങനെ എന്നതാണു് സംശയമെങ്കില്‍ അതു് പലര്‍ക്കുമുള്ളതാണു്. ഇതിനെക്കുറിച്ചു് വളരെ നീണ്ടതും വിശദവുമായ ഒരു ചര്‍ച്ച കേരള ശാസ്ത്ര സാഹിത്യ പരിഷദിന്റെ സുഹൃത്തുകളുടെ കൂട്ടത്തില്‍ നടന്നിട്ടുണ്ടു്. ഈ കണ്ണിയിലതിന്റെ തുടക്കം കാണാം. ഈ ചര്‍ച്ചയില്‍ വളരെയധികം സംശയങ്ങള്‍ക്കു് ഞാന്‍ പറഞ്ഞ മറുപടിയിവിടെ.

കുറിപ്പു്: ഇത്രയും വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ നടന്ന കൂട്ടം ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായപ്പോള്‍ ആ ചരിത്രവും അറിവുകളും സൂക്ഷിച്ചു വയ്ക്കാനായെടുത്ത പകര്‍പ്പാണിതു്. ഇതിന്റെ തുടര്‍ച്ചയായി keralaexchange എന്ന കൂട്ടത്തില്‍ ചര്‍ച്ചകള്‍ തുടരുന്നു.

ചില കാര്യങ്ങള്‍ ഇവിടെ ഒന്നു കൂടി പറയാം. സോഫ്റ്റ്‌വെയര്‍ എന്നതു് അറിവാണു്, പങ്കു് വെയ്ക്കും തോറും അതിന്റെ വില കൂടുകയേ ഉള്ളൂ.

"കൊണ്ടുപോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും
മേന്മ നല്‍കും മരിച്ചാലും
വിദ്യ തന്നെ മഹാധനം"

എന്നാണല്ലോ മഹാകവി ഉള്ളൂറിന്റെ സാര്‍വ്വകാലികവും സാര്‍വ്വജനീനവുമായ ആശയം. ഉദ്ധരണിയ്ക്കു് ഉമേഷിനു് കടപ്പാടു്

"If you have an apple and I have an apple and we exchange apples then you and I will still each have
one apple. But if you have an idea and I have an idea and we exchange these ideas, then each of us will have two ideas." -- George Bernard Shaw

"നിന്റെ കയ്യിലൊരാപ്പിളുണ്ടു്, എന്റെ കയ്യിലുമൊരെണ്ണമുണ്ടു്, ഇനി നമ്മളതു് പരസ്പരം കൈമാറി എന്നിരിയ്ക്കട്ടെ, എന്നാലും രണ്ടു് പേരുടേയും കയ്യില്‍ ഓരോ ആപ്പിള്‍ വീതമേ കാണൂ. പക്ഷേ നിനക്കൊരാശയമുണ്ടു്, എനിയ്ക്കുമൊരാശയമുണ്ടു്, ഇനി നമ്മളതു് പരസ്പരം കൈമാറി എന്നിരിയ്ക്കട്ടേ, എന്നാലിപ്പോള്‍ രണ്ടു് പേര്‍ക്കും രണ്ടാശയം വച്ചുണ്ടു്." -- ജോര്‍ജ്ജ് ബെര്‍ണാഡ് ഷാ

ഇതിലും മനോഹരവും ലളിതവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ വിശദീകരിയ്ക്കാനാകുമോ എന്നെനിയ്ക്കറിയില്ല. എല്ലാവര്‍ക്കും പറ്റുന്ന ഒരു പ്രധാന തെറ്റിദ്ധാരണ കുത്തക സോഫ്റ്റ്‌വെയറിന്റെ വികസന രീതിയുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഫലം താരതമ്യം ചെയ്യുന്നു എന്നതാണു്. എല്ലാവരുടേയും പേടി നമ്മള്‍ കഷ്ടപ്പെട്ടു് വികസിപ്പിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ മറ്റുള്ളവര്‍ക്കു് സൌജന്യമായി കൊടുത്താല്‍ ഞാനെങ്ങനെ ജീവിയ്ക്കും എന്നതാണു്. എന്നാല്‍ പലപ്പോഴും ആളുകള്‍ കാണാതെ പോകുന്ന കാര്യമുണ്ടു് ഇതേ പോലെ തന്നെ മറ്റുള്ളവരുടെ കഷ്ടപ്പാടിന്റെ ഫലം എനിയ്ക്കും ഉപയോഗിയ്ക്കാം എന്നതു്. അറിന്റെ പങ്കു വെയ്ക്കലിലൂടെ സ്വയം വളരുന്നതോടൊപ്പെ തന്നെ സമൂഹത്തേയും സ്വയം പര്യാപ്തമാക്കുന്നു എന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ മഹത്തരമാക്കുന്നതു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നാല്‍ സൌജന്യ സോഫ്റ്റ്‌വെയറോ ധര്‍മ്മ സോഫ്റ്റ്‌വെയറോ അല്ല (പലപ്പോഴും ഇതു് അങ്ങനെയായേയ്ക്കാം പക്ഷെ അങ്ങനെയാണു് എന്നതു് കൊണ്ടു് മാത്രം ഇതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാകുന്നില്ല). സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പറയുന്നതു് കേള്‍ക്കൂ.

"Many people believe that the spirit of the GNU project is that you should not charge money for distributing copies of software, or that you should charge as little as possible — just enough to cover the cost.

Actually we encourage people who redistribute free software to charge as much as they wish or can."

"പലരും വിശ്വസിയ്ക്കുന്നതു് സോഫ്റ്റ്‌വെയറുകളുടെ പകര്‍പ്പുകള്‍ വിതരണം ചെയ്യുന്നതിനു് പണം ഈടാക്കരുതെന്നോ അല്ലെങ്കില്‍ ചിലവു് തിരിച്ചു് പിടിയ്ക്കാന്‍ മാത്രം വല്ലതുമൊക്കെ ഈടാക്കണം എന്നതാണു് ഗ്നു എന്ന സംരംഭത്തിന്റെ നിലപാടു് എന്നതാണു്.

യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നവര്‍ എത്ര മാത്രം ആഗ്രഹിയ്ക്കുന്നുവോ അല്ലെങ്കില്‍ അവര്‍‌ക്കെത്രമാത്രം കഴിയുന്നുവോ അത്രയും ഈടാക്കാനാണു് ഞങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതു്."

ഇതിലൊരു സംശയവും ബാക്കി വയ്ക്കാതെ പണം ഈടാക്കിയ ആദ്യ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിതരണക്കാരനായതു് അദ്ദേഹം തന്നെയായിരുന്നു.

ഇന്നാകട്ടെ റെഡ് ഹാറ്റ്, നോവല്‍, ഹ്യൂലറ്റ്-പക്കാര്‍ഡ്, ഐബിഎം, സണ്‍ മൈക്രോസിസ്റ്റംസ്, ഡീപ്റൂട്ട് ലിനക്സ്, മൈസീക്വല്‍ എബി എന്നിങ്ങനെ എത്രയോ കമ്പനികള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ബിസിനസ്സില്‍ നിന്നും പണമുണ്ടാക്കുന്നു. ഈ കമ്പനികളെല്ലാം ധര്‍മ്മസ്ഥാപനങ്ങളാണെന്നാരെങ്കിലും പറയുമോ?

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നവരെ പിന്തുണയ്ക്കുകയും അവരുടെ ആവശ്യത്തിനായി നിലവിലുള്ള സോഫ്റ്റ്‌വെയറിനെ പരുവപ്പെടുത്തുകയും ചെയ്യുന്നതാണു് എറ്റവും പ്രചാരത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യവസായ മാതൃക.

സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ധര്‍മ്മാശുപത്രിയോടുപമിച്ചവര്‍ നിശ്ചയമായും വായിച്ചിരിയ്ക്കേണ്ടതാണു് സണ്‍ മൈക്രോസിസ്റ്റത്തിന്റെ സിഇഒ ആയ ജോനാതന്‍ ഷ്വാര്‍ട്സിന്റെ വാക്കുകള്‍ . പ്രസക്തമെന്നു് തോന്നിയവ ഇവിടെ കൊടുത്തിരിയ്ക്കുന്നു. വളരെ എളുപ്പത്തില്‍ മനസ്സിലാകുന്ന ഉപമകളിലൂടെ (അതിലേറെ സ്വന്തം പ്രവൃത്തിയിലൂടെ) തന്നെ അദ്ദേഹം വളരെ സാധാരണയായിട്ടുള്ള ആശയക്കുഴപ്പം നീക്കം ചെയ്യുന്നു. ഇനിയും കൂടുതലറിയാന്‍ അദ്ദേഹത്തിന്റെ മറ്റു് ബ്ലോഗ് പോസ്റ്റുകളും വായിച്ചു നോക്കാം. സണ്‍ പോലൊരു വലിയ സ്ഥാപനം സ്വന്തം അദ്ധ്വാനഫലമായുണ്ടാക്കിയ സോഫ്റ്റ്‌വെയറുകള്‍  (ഓപ്പണ്‍ ഓഫീസ്, ജാവ, സോളാരിസ്, നെറ്റ്ബീന്‍സ് ഐഡിഇ ...) സ്വതന്ത്ര സോഫ്റ്റ്‌വെയറായി വിതരണം ചെയ്യുന്നതിന്റെ പിന്നിലെ കാരണം ഒരു പഠന വിഷയമാക്കാവുന്നതാണു്.

"Now, I've heard from a few stockholders saying, "What? Sharing? Free Software? What's up with that! Go make some money!" And so I thought I'd put down, once and for all, why we're committed to sharing, to open source, open standards, and eradicating the digital divide. Ready?

Because we're going to make more money."

"ഇപ്പോ ചില സ്റ്റോക്കുടമകള്‍ പറയുന്നതു് ഞാന്‍ കേട്ടു, 'എന്തു്? പങ്കു വെയ്ക്കലോ? സ്വതന്ത്ര സോഫ്റ്റ്‌വെയറോ? എന്തായീ കേക്കണേ! പോയി കുറച്ചു് പണമുണ്ടാക്കൂന്നേ!' അതു് കൊണ്ടു് തന്നെ എന്തു കൊണ്ടാണു് ഞങ്ങള്‍ പങ്കു വെയ്ക്കലിനും ഓപ്പണ്‍ സോഴ്സിനും ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡിനും ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കലിനും പ്രതിജ്ഞാബദ്ധരായിരിയ്ക്കുന്നതു് എന്നു് എല്ലായ്പോഴേയ്ക്കുമായി ഒന്നെഴുതാം എന്നു് ഞാന്‍ വിചാരിച്ചതു്. തയ്യാറാണോ?

കാരണം ഞങ്ങള്‍ കൂടുതല്‍ പണമുണ്ടാക്കാന്‍ പോകുന്നു എന്നതാണു്."

"How? It's trivially simple. Why do carriers give handsets away for free? Because they make money on the subscription necessary to receive the handset. Why do banks give away free checking, or free credit cards? Because they acquire new customers. Why do Google and Yahoo! give away free search? Because there's a fortune in the end result."

"ഹേയ്, അതെങ്ങനെയാണു്? അതു് വളരെ ലളിതമാണു്. എന്തു കൊണ്ടാണു് ദാതാക്കള്‍ മൊബൈല്‍ ഫോണുകള്‍ സൌജന്യമായി കൊടുക്കുന്നതു് *? കാരണം അവര്‍ മൊബൈല്‍ പ്രവര്‍ത്തിയ്ക്കാനാവശ്യമായ വരിസംഖ്യയില്‍ നിന്നും പണമുണ്ടാക്കുന്നു എന്നതാണു്. എന്തു് കൊണ്ടാണു് ബാങ്കുകള്‍ ചെക്കുകളും ക്രെഡിറ്റ് കാര്‍ഡുകളും സൌജന്യമായി നല്‍കുന്നതു്? കാരണം അവര്‍ക്കു് പുതിയ കസ്റ്റമര്‍മാരെ ലഭിയ്ക്കുന്നു എന്നതാണു്. എന്തു് കൊണ്ടാണു് ഗൂഗിളും യാഹൂ!വും തെരയല്‍ സൌജന്യമായി നല്‍കുന്നതു്? കാരണം അവസാന ഫലത്തിലൊരു നിധിയാണിരിയ്ക്കുന്നതു് എന്നതു് തന്നെ."

* 1000 രൂപയുടെ റിലയന്‍സ് മൊബൈല്‍ ഓര്‍ത്തു നോക്കുക

"So why on earth would we give our OS away for free?

Because it'll ensure those without the economic wherewithal to pay for it will still consider using it. Companies that suffered from piracy a decade ago now know the lesson well - piracy is a good thing so long as the pirates are folks who could never afford your products. So stop calling them pirates, call them users. Free software has no pirates. As I've said forever, there's value in volume, even if you're not paid for it."

"അങ്ങനെയാണെങ്കീ ഞങ്ങടെ ഒഎസ് എന്തിനാ വെറുതേ കൊടുക്കുന്നതു്?"

"കാരണം അതു് സാമ്പത്തികമായി പണം കൊടുക്കാന്‍ കഴിവില്ലാത്തവര്‍ കൂടി ഇതുപയോഗിയ്ക്കാന്‍ ശ്രമിയ്ക്കും എന്നതു് തന്നെ. ഒരു ദശാബ്ദം മുമ്പു് പൈറസിയില്‍ മൂലം കഷ്ടപ്പാടു് നേരിടേണ്ടി വന്ന കമ്പനികള്‍ക്ക് ഇപ്പോള്‍ ഒരു പാഠം ശരിയ്ക്കുമറിയും - പൈറേറ്റുകള്‍ ഒരിയ്ക്കലും നിങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്തവരായിരിയ്ക്കുന്നിടത്തോളം കാലം പൈറസി നല്ലതു് തന്നെ എന്നതു്. അതു് കൊണ്ടു് അവരെ പൈറേറ്റുകള്‍ എന്നു് വിളിയ്ക്കുന്നതു് നിര്‍ത്തുക, അവരെ ഉപയോക്താക്കള്‍ എന്നു് വിളിയ്ക്കുക. സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് പൈറേറ്റുകളില്ല. ഞാന്‍ എപ്പോഴും പറയുന്നതു് പോലെ തന്നെ, വില കൊടുത്തില്ലെങ്കില്‍ പോലും എണ്ണത്തിനു് വിലയുണ്ടു്."

"Do I worry about enterprises or corporate customers taking OpenSolaris and not acquiring a subscription to someone's (hopefully our) service contract? No, not in the least. Do you really think a hospital, or an air traffic control authority or a Minister from an African nation would run their institution on unsupported software? No. No way."

"എന്റര്‍‌പ്രൈസ് അല്ലെങ്കില്‍ കോര്‍പ്പറേറ്റ് കസ്റ്റമര്‍മാര്‍ ഓപ്പണ്‍സോളാരിസുപയോഗിയ്ക്കുകയും ആരുടെയെങ്കിലും (ഞങ്ങളുടേതാകും എന്നു് പ്രതീക്ഷിയ്ക്കുന്നു) സേവന വ്യവസ്ഥയ്ക്കു് വരിക്കാരനാവാതിരിയ്ക്കുകയും ചെയ്യുമെന്നു് എനിയ്ക്കു് ആശങ്കയുണ്ടോ? ഇല്ല, തീര്‍ത്തുമില്ല. ഒരു ആശുപത്രി അല്ലെങ്കില്‍ ഒരു വിമാന ഗതാഗത നിയന്ത്രണ അധികാരി അല്ലെങ്കില്‍ ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുമുള്ള ഒരു മന്ത്രി അവരുടെ സ്ഥാപനം പിന്തുണയില്ലാത്തൊരു സോഫ്റ്റ്‌വെയറുപയോഗിച്ചു് പ്രവര്‍ത്തിപ്പിയ്ക്കമെന്നു് നിങ്ങള്‍ ശരിയ്ക്കും വിചാരിയ്ക്കുന്നുണ്ടോ? ഇല്ല. ഒരിയ്ക്കലുമില്ല."

"Are we guaranteed to get that business? Nope. But we are guaranteed the opportunity will be greater than if we kept Solaris locked up. And I'd rather get 20% of a business that's planetary in scope, than 100% of a business with 17 customers. Like I said, there's value in volume. (And I haven't even touched upon the impact of open sourcing on innovation.)"

"ആ ബിസിനസ്സ് ഞങ്ങള്‍ക്കു് തന്നെ കിട്ടുമെന്നുറപ്പുണ്ടോ? ഇല്ല. പക്ഷേ സോളാരിസ് പൂട്ടി വച്ചതിലും കൂടുതലവസരങ്ങള്‍ കിട്ടുമെന്നുറപ്പാണു്. 17 കസ്റ്റമര്‍മാരുടെ 100% ത്തേക്കാളും ഭൂഗോളത്തോളം അവസരമുള്ള ബിസിനസ്സിന്റെ 20% കിട്ടുന്നതാണെനിയ്ക്കിഷ്ടം. ഞാന്‍ പറഞ്ഞ പോലെ തന്നെ എണ്ണത്തില്‍ വിലയുണ്ടു്. (ഞാനകട്ടെ ഇനവേഷനിലുള്ള ഓപ്പണ്‍സോഴ്സിന്റെ ശക്തിയായ സ്വാധിനത്തെക്കുറിച്ചു് സ്പര്‍ശിച്ചിട്ടു് പോലുമില്ല.)"

"To prove the point, the Minister this morning was joined by the head of a bank headquartered in his country. His customers are increasingly coming to him via the network. He clearly recognized that a world in which the development and digital divides have been eradicated is a world in which he grows more customers, transaction volumes and business opportunities. And we both recognized that as the divides are eradicated, he'd find himself...

...buying more infrastructure to support his business. (Just so happened he was a Sun customer - and given that it is Q4, I will admit to giving him a brief update on chip multi-threading and storage containers.)"

"ഈ വാദഗതി തെളിയിയ്ക്കാനായി അദ്ദേഹത്തിന്റെ രാജ്യത്തില്‍ തന്നെ ഹെഡ്ക്വാര്‍‌ട്ടേഴ്സുള്ളൊരു ബാങ്കിന്റെ തലവന്‍ മന്ത്രിയുടടുത്തേയ്ക്കു് വന്നു. അദ്ദേഹത്തിന്റെ കസ്റ്റമര്‍മാര്‍ കൂടുതലായും ശൃഖല വഴിയാണു് വരുന്നതു്. വികസിതവും ഡിജിറ്റല്‍ ഡിവൈഡില്ലാത്തതുമായൊരു ലോകത്തിലാണു് അദ്ദേഹത്തിനു് കൂടുതല്‍ കസ്റ്റമര്‍മാരേയും, കൂടുതല്‍ ഇടപാടുകളും ബിസിനസ്സ് അവസരങ്ങളും  കിട്ടുന്നതു് എന്നു് അദ്ദേഹം വ്യക്തമായി മനസ്സിലാക്കിയിരുന്നു. ഞങ്ങള്‍ രണ്ടു് പേരും മനസ്സിലാക്കിയതു് ഡിജിറ്റല്‍ ഡിവൈഡുകളില്ലാത്തൊരു ലോകത്തു്  അദ്ദേഹം ...

... സ്വന്തം ബിസിനസ്സിനെ പിന്തുണയ്ക്കാന്‍ കൂടുതല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വാങ്ങുന്നതായിരിയ്ക്കുമെന്നതാണു് (അദ്ദേഹം ഒരു സണ്‍ കസ്റ്റമറായിരുന്നു എന്നതിനായിരുന്നതിനാലും ഇതു് ക്യു4 ആയിരുന്നു എന്നതിനാലും ചിപ്പ് മള്‍ട്ടിത്രെഡിങ്ങിനെക്കുറിച്ചും സ്റ്റോറേജ് കണ്ടെയിനറിനെക്കുറിച്ചും ചെറുതായി വിവരിച്ചു എന്നു ഞാന്‍ സമ്മതിയ്ക്കുന്നു)"

"Sharing is good for our business. Free software is good for our business. Anyone who believes in preserving the old model of software distribution is, at a certain level, fighting gravity. The most popular credit cards are the free ones. The most popular handsets, search engines, and checking accounts are the free ones. Just like the most popular operating systems will be, in the long run, the...

Free ones.

And as I've consistently said, and as you'll soon see, there's a lot of value in volume."

"പങ്കു് വയ്ക്കുന്നതു് ഞങ്ങളുടെ ബിസിനസ്സിനു് നല്ലതാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഞങ്ങളുടെ ബിസിനസ്സിനു് നല്ലതാണു്. സോഫ്റ്റ്‌വെയര്‍ വിതരണത്തിന്റെ പഴയ മാതൃക സൂക്ഷിയ്ക്കാം എന്നാരെങ്കിലും വിചാരിയ്ക്കുന്നുണ്ടെങ്കില്‍, ഒരു പരിധി വരെ അതു് ഭൂഗുരുത്വവുമായി മല്ലിടുന്നതു് പോലെയാണു്. ഏറ്റവും ജനകീയമായ ക്രെഡിറ്റ് കാര്‍ഡുകള്‍ സൌജന്യമായവയാണു്. ഏറ്റവും ജനകീയമായ മൊബൈലുകള്‍*, തെരയാനുള്ള എഞ്ചിനുകള്‍, ചെക്കിങ്ങ് അക്കൌണ്ടുകള്‍ എന്നിവ സൌജന്യമായവയാണു്. അതു് പോലെ തന്നെ വരുന്ന ഭാവിയിലെ ഏറ്റവും ജനകീയമായ പ്രവര്‍ത്തക സംവിധാനങ്ങള്‍ ..."

"സ്വതന്ത്രമായിരിയ്ക്കും#"

* ഇക്കാര്യത്തില്‍ എനിയ്ക്കു് വല്യ പിടി പോര. എന്നാലും ഇന്‍കമിങ്ങിനും കാശു മേടിച്ചിരുന്ന ഇപ്പോള്‍ സൌജന്യമായില്ലേ?
# സൌജന്യം എന്നല്ലേ അങ്ങേരുദ്ദേശിച്ചതു്?

ഇത്രയും വലിയൊരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ അമരക്കാരനില്‍ നിന്നു തന്നെ കേട്ടിട്ടും ഇനിയും ആര്‍ക്കെങ്കിലും സംശയം അവശേഷിയ്ക്കുന്നുണ്ടോ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ധര്‍മ്മാശുപത്രി പോലാണെന്നു്? സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു ആധുനിക സുപ്പര്‍ സ്പെഷാലിറ്റി ആശുപത്രി തന്നെ!

ആ ബ്ലോഗില്‍ തന്നെ അദ്ദേഹം പറഞ്ഞ മറ്റൊരു ഖണ്ഡിക കൂടി ഉദ്ധരിച്ചു കൊണ്ടു് തത്കാലം നിര്‍ത്തട്ടെ.

"As you've probably seen, we've been talking up the Participation Age. The Participation Age leaves behind the network as a tool for the uninformed to access great databases in the sky (known as the Information Age), and drives toward a network in which individuals can participate. They can drive the dialog, drive economic opportunity, for themselves and their communities. They can educate, not simply be educated. Individuals can participate - leveraging a growing world of free services and technologies, from blogs to Java, wikis to a world of wonderful new services."

"നിങ്ങള്‍ ഒരു പക്ഷേ കണ്ടതു് പോലെ, നമ്മള്‍ പങ്കെടുപ്പിന്റെ യുഗത്തെക്കുറിച്ചാണു് സംസാരിയ്ക്കുന്നതു്. വിവരമില്ലാത്തവനു് ആകാശത്തിലെ വിവരശേഖരത്തിലേയ്ക്കുള്ള പ്രവേശനം നല്‍കാനുള്ള ഉപകരണമായിരുന്ന ശൃംഖലയെ (വിവര യുഗം എന്നറിയപ്പെടുന്നു) പിറകിലാക്കി ഓരോരുത്തര്‍ക്കും പങ്കെടുക്കാവുന്ന ശൃംഖലയിലേയ്ക്കു് പങ്കെടുപ്പിന്റെ യുഗം നയിയ്ക്കുന്നു. അവര്‍ക്കു്  സ്വന്തമായോ കൂട്ടത്തിനു് വേണ്ടിയോ സംഭാഷണം നയിയ്ക്കാം, സാമ്പത്തികാവസരം നയിയ്ക്കാം. അവര്‍ക്കു് ചുമ്മാ പഠിയ്ക്കുക മാത്രമല്ല, പഠിപ്പിയ്ക്കാം. ബ്ലോഗുകളില്‍ നിന്നും ജാവ വരേയും, വിക്കികളില്‍ നിന്നും പുതിയ സേവനങ്ങളുടെ മനോഹര ലോകത്തിലേയ്ക്കുമുള്ള സ്വതന്ത്ര സേവനങ്ങളുടേയും സാങ്കേതികവിദ്യകളുടേയും വളര്‍ച്ചയുപയോഗിച്ചു് ഓരോരുത്തര്‍ക്കും പങ്കെടുക്കാം"

മറ്റുള്ളവരുടെ പ്രതികരണങ്ങള്‍:

"പിന്നെ ഞാന്‍ കണ്ടുപിടിച്ച സങ്കേതം ഞാന്‍ മാത്രമേ സര്‍വ്വീസ് ചെയ്യൂ എന്നും അവിടെ എനിക്ക് മോണോപ്പോളി വേണം എന്നുമുള്ള വാദങ്ങളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തള്ളിക്കളയുന്നു. "തുറന്ന" വിപണിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായി ഉപയോക്താക്കളെ മാറ്റുന്നു. ഗവേഷണങ്ങളെ സ്വതന്ത്രമായ രീതിയില്‍ collaborative development ആക്കി മാറ്റാന്‍ ശ്രമിക്കുന്നു."

ജിനേഷ് സ്വന്തം ബ്ലോഗിലെഴുതിയതു്

"സ്വതന്ത്രമായ കോഡിന്റെ സമ്പദ്‌വ്യവസ്ഥ (ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നത് ലീഗല്‍ കോഡിനെയാണ് ) വക്കീലന്മാരെ ഒരിക്കലും പട്ടിണിയിലാക്കുന്നില്ല . തങ്ങള്‍ നിര്‍മ്മിക്കുന്ന ചുരുക്കങ്ങള്‍ ആരു പകര്‍ത്തിയെടുത്താലും അവ നിര്‍മ്മിക്കുന്നതിനുള്ള പണം അവര്‍ക്കു കിട്ടുന്നുണ്ട്. ഒരു വക്കീല്‍ ഒരു പബ്ലിക് പ്രൊഡക്റ്റ് നിര്‍മ്മിക്കുന്ന ശില്പിയെപ്പോലെയാണ്. നിര്‍മ്മിതി ഒരു ചാരിറ്റിയേയല്ല എന്നാലും വക്കീലിനു പണം കിട്ടുന്നു. ജനങ്ങള്‍ വിലയ്ക്കല്ലാതെ അത് ആവശ്യപ്പെടുകയുമില്ല. ഈ സമ്പദ്‌വ്യവസ്ഥ വളരുന്നത് അറിവിന്റെ ഈ ശേഖരത്തോടു കൂടെയാണ്

സ്വതന്ത്ര സോഫ്റ്റ്‌വെയറും ഇതുപോലെത്തന്നെയാണ് നിര്‍മ്മിക്കപ്പെടുന്നത്. അധ്യാപകരുടെ ജോലി ചാരിറ്റിയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോ?"

അനിവറിന്റെ ബ്ലോഗില്‍ നിന്നും

മറ്റൊരു പ്രസക്തമായ കാര്യം കൂടി അനിവര്‍ അവിടെ പറഞ്ഞിട്ടുണ്ടു്

"സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ചാരിറ്റിയാണെന്ന് പറഞ്ഞിടത്ത് മാത്രമല്ല സിബുവിന് തെറ്റിയത്. കേരളത്തിലെ ധര്‍മ്മാശുപത്രികളും ചാരിറ്റിയാണെന്നു കരുതിയിടത്തുകൂടിയാണ്. ക്ഷേമരാഷ്ട്ര(Welfare State) സങ്കല്‍പ്പങ്ങളുടെ ഭാഗമായി പൊതുജനാരോഗ്യം , വിദ്യാഭ്യാസം തുടങ്ങിയവ ഭരണകൂടത്തിന്റെ ചുമതലകളായിരുന്ന കാലത്താണ് അവ തുടങ്ങുന്നത്. സൌജന്യമായ മരുന്നുവിതരണവും സേവനങ്ങളും ധര്‍മ്മാശുപത്രി എന്ന പേരു നല്‍കിയെന്നു മാത്രം. മനുഷ്യാവകാശങ്ങള്‍ ചാരിറ്റിയല്ല. ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്."
LinkReply

Comments:
From: (Anonymous)
2007-11-03 10:02 pm (UTC)
തകറ്പ്പന്‍ ലേഖനം മാഷേ...
സ്വതന്ത്ര സോഫ്റ്റ്വെയറും സൌജന്യ സോഫ്റ്റ്വെയറും ഒന്നല്ല രണ്ടാണ്‍ എന്നത് വിശദീകരിച്ചതിന്‍ നന്ദി...
Rajeev
(Reply) (Thread)
From: (Anonymous)
2007-11-04 04:25 am (UTC)
ഒരുപാടൊരുപാട്‌ നന്ദി, പ്രവീണ്‍. ഈ സമയത്ത്‌ തന്നെ ഇങ്ങനെയൊരു ലേഖനം എഴുതിയതിന്. പലയിടങ്ങളിലും എനിക്കിതുപയോഗിക്കനുനുണ്ട്.- അങ്കിള്‍
(Reply) (Thread)
From: (Anonymous)
2007-11-04 02:01 pm (UTC)

ഫീഡ്

നല്ല ലേഖനം.

ലൈവ് ജേണല്‍ ബ്ലോഗിന്റെ ഫീഡ് തരുന്നില്ലേ? പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ വായനക്കാര്‍ക്കു് അറിയാന്‍.

- ഉമേഷ്
(Reply) (Thread)
[User Picture]From: pravi
2007-11-04 02:53 pm (UTC)

Re: ഫീഡ്

ഫീഡിന്റെ ലിങ്കിതാ
(Reply) (Parent) (Thread)
From: (Anonymous)
2007-11-08 05:21 am (UTC)
Hi Praveen

Your blog giving the exact answer to Shibu ;
Very goood article which clearly explains about free software community;

(Reply) (Thread)