പ്രവീണ്‍ എ (pravi) wrote,
പ്രവീണ്‍ എ
pravi

വ്യാജന്മാര്‍ക്കു ചാകര

5. അല്ല ഇതു് ഒരക്ഷരം തന്നെ കാഴ്ചയില്‍ വ്യത്യാസമില്ലാത്ത രണ്ടു് തരത്തിലെഴുതാവുന്നതാക്കില്ലേ (ഡ്യുവല്‍ എന്‍കോഡിങ്ങ്)? ഇതു് വ്യാജസൈറ്റുകളുണ്ടാക്കുന്നതെളുപ്പമാക്കുകയും തെരയുന്നതും അകാരദിക്രമത്തില്‍ തരം തിരിയ്ക്കുന്നതും പ്രയാസമാക്കുകയും ചെയ്യില്ലേ?

-> അവരും ഇവരുമൊക്കെ അതു് മനസ്സിലാക്കിയാല്‍ സംഗതി തീരില്ലേ? തെരച്ചില്‍ നടത്തുന്ന ബല്ല്യൊരു കമ്പനി എന്തായാലും ഇതൊക്കെ ശരിയാക്കും. പിന്നെ ജിലിബ്സി ജിലിബ്സി എന്നു് പറഞ്ഞൊരു സാധനമുണ്ടല്ലോ.

അപ്പോ ഈ ഭാരമൊക്കെ പ്രയോഗങ്ങളെഴുതുന്ന ഓരോരുത്തരം ചുമന്നോളുമെന്നോ?  ചില്ലക്ഷരമുള്ളൊരു വാക്കെങ്ങനെ തെരയും? പഴയ ചില്ലടിച്ചാല്‍ പുതിയ ചില്ലു് കിട്ടില്ല, പുതിയ ചില്ലടിച്ചാല്‍ പഴയ ചില്ലു് കിട്ടില്ല. ചില്ലക്ഷരമുള്ള രണ്ടു് വാക്കുകള്‍ പൊരുത്തമുണ്ടോന്നെങ്ങനെ നോക്ക്വാ? ഒന്നു് പഴേ ചില്ലുപയോഗിച്ചും മറ്റേതും പുതിയ ചില്ലുപയോഗിച്ചുമാണെങ്കില്‍ രണ്ടുമെങ്ങനെ സമമാകും?

-> പിന്നേ എല്ലാരുംപ്പോ മലയാളത്തിലങ്ങടു് പ്രയോഗങ്ങളുണ്ടാക്ക്വല്ലേ. ആകെ മലയാളത്തിനാവശ്യം ബ്ലോഗ് ചെയ്യാന്‍ പറ്റണംന്നാ. ഒറ്റ കട്ടയങ്ങടു് ഞെക്കിയാ ചില്ലങ്ങടു് വരണം.

വ്യാജസൈറ്റുകളുടെ പറുദീസയാകാന്‍ പോകുന്ന മലയാളത്തിലെ ഇന്റര്‍നെറ്റിന്റെ ഒരു ചെറിയ സാമ്പിള്‍ മാത്രമിവിടെ

സൈറ്റ് 1:

http://റാൽമിനോവ്.blogspot.com

സൈറ്റ് 2:

http://റാല്‍മിനോവ്.blogspot.com

ഈ രണ്ടു് സൈറ്റും ഒരു പോലെയാണു് കാണുന്നതെങ്കില്‍ - യൂണികോഡ് വക സുന്ദരമായ വ്യാജന്മാരുടെ ഇന്റര്‍നെറ്റിലേയ്ക്കു് സ്വാഗതം. അല്ലെങ്കില്‍ ആണവ ചില്ലു് വന്നാലതാണു് സംഭവിയ്ക്കാന്‍ പോകുന്നതു്.


അഞ്ചലിയിലെങ്ങനെ യൂണികോഡങ്ങീകരിയ്ക്കുന്നതിനു് മുമ്പു് തന്നെ ആണവ ചില്ലു് വന്നു? കെവിനു് ദിവ്യദൃഷ്ടിയുണ്ടായോ?

കണ്ടാലൊരു പോലെ തോന്നുമെങ്കിലും രണ്ടായ സൈറ്റുകള്‍. ഫെഡറല്‍ബാങ്ക്.com എന്നു് നിങ്ങള്‍ക്കെടുക്കണമെങ്കില്‍ അവരുപയോഗിയ്ക്കാത്തെ ചില്ലുപയോഗിച്ചു് നിങ്ങളൊരു സൈറ്റുണ്ടാക്കിയാല്‍ മതി. അക്കൊണ്ട് നമ്പറുകളും അടയാളവാക്കുകളുമൊക്കെ കിട്ടാനെന്തെളുപ്പം. സര്‍ക്കാര്‍.com എന്നു് നാലു് പേര്‍ക്കു് രജിസ്റ്റര്‍ ചെയ്യാം.

-> അതു് ഗൂഗിളിനിതു് രണ്ടും ഒന്നു തന്നെയാണെന്നറിയാത്തോണ്ടല്ലേ. ലോകത്തിലെ എല്ലാ ഡൊമൈന്‍ രജിസ്ട്രാര്‍മാരോടും ബ്ലോഗുകളോടും ഇതങ്ങടു് പറഞ്ഞാ തീരണ കാര്യല്ലേ ഉള്ളൂ. ഇതൊക്കെ ഇത്ര വല്ലേ കാര്യാക്കി എടുക്കണോ?

6. എന്നാപ്പിനെ അതു് രണ്ടും ഒന്നാണെന്നു യൂണികോഡില്‍ തന്നെ പറഞ്ഞൂടെ? (കാനോനിക്കല്‍ ഈക്വിവാലന്‍സ്)

-> അയ്യടാ, അങ്ങനപ്പോ നിങ്ങളാളാവണ്ട. കഷ്ടപ്പെട്ടു് നേടിയ ചില്ലാ ഈ ആണവന്‍ അപ്പളാ പങ്ക് ചോദിച്ചു് വരുന്നതു്. ഞങ്ങള്‍ക്കാരോടും ഉത്തരം പറയേണ്ടതില്ല.  ഞങ്ങളെ ചോദ്യം ചെയ്യാനാരും വരൂം വേണ്ട. ഒരു സൂചി കുത്താന്‍ സ്ഥലം തരില്ല.

7. വന്യവനിക, വന്‍യവനിക എന്നിവ ഇംഗ്ലീഷില്‍ വെബ്സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വലിയക്ഷരവും ചെറിയക്ഷരവും തമ്മില്‍ വ്യത്യാസമില്ലാത്തതു് പോലെ തന്നെയാണു്.

ഉദാഹരണത്തിനു് ഒരാള്‍ PenIsland.com എന്നു് രജിസ്റ്റര്‍ ചെയ്തു എന്നിരിയ്ക്കട്ടെ രണ്ടാമതൊരാള്‍ക്കു് PenisLand.com എന്ന പേരിലൊരു സൈറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിയ്ക്കില്ല.

8. നേരത്തെ ചില്ലക്ഷരങ്ങള്‍ക്കു് യൂണികോഡ് പട്ടികയില്‍ സ്ഥാനം വേണമെന്ന ആവശ്യം തള്ളിക്കളഞ്ഞതിനു് ശേഷം പുതുതായി ഉന്നയിച്ച ഏക വാദഗതിയാണു് വന്യവനിക/വന്‍യവനിക, കണ്‍വലയം/കണ്വലയം, മന്‍വിക്ഷോപം/മന്‍വിക്ഷോപം, പിന്‍നിലാവ്/പിന്നിലാവ് എന്നീ ജോഡികളില്‍ ഏതെങ്കിലുമൊരു വെബ്സൈറ്റേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിയ്ക്കൂ എന്നതു്. ഇതൊക്കെ കെട്ടിച്ചമച്ച വാക്കുകളാണെന്നതു് പോട്ടെ, ശരിയ്ക്കുമുള്ളതാണെങ്കില്‍ പോലും ഒരു ഹൈഫണിട്ടു് തീര്‍ക്കാവുന്ന കാര്യമേ ഉള്ളൂ (ഉദാഹരണം Penis-Land.com).

നേരത്തെ തള്ളക്കളഞ്ഞൊരാവശ്യം, പുതിയ വാദഗതി ഇത്രേം നിസാരമാണെന്നും വരുത്താന്‍ പോകുന്ന മാറ്റം എത്രയോ പ്രശ്നങ്ങളുണ്ടാക്കാന്‍ പോകുന്നു എന്നു് തെളിയിച്ചതു് കൊണ്ടു് യൂണിക്കോഡിത്തവണ അതങ്ങീകരിയ്ക്കുന്നു !!

യൂണികോഡ് സിന്ദാബാദ്.

ഏഴും എട്ടും വാദഗതികള്‍ ആദ്യം പ്രസിദ്ധീകരിച്ചതിനു് ശേഷം എഴുതിയതാണു്.

Subscribe

 • Post a new comment

  Error

  default userpic

  Your IP address will be recorded 

  When you submit the form an invisible reCAPTCHA check will be performed.
  You must follow the Privacy Policy and Google Terms of use.
 • 3 comments