പ്രവീണ്‍ എ (pravi) wrote,
പ്രവീണ്‍ എ
pravi

മെച്ചപ്പെട്ട മലയാള പിന്തുണയോടെ കെഡിഇ 4.2.0 പുറത്തിറങ്ങി

അങ്ങനെ കെഡിഇ 4.2.0 പുറത്തിറങ്ങി. പ്രസാധനക്കുറിപ്പിവിടെ.

കെഡിഇ മലയാളത്തില്‍ ലഭ്യമാക്കാന്‍ പരിശ്രമിച്ച ഓരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. നമുക്കൊത്തിരി സന്തോഷിയ്ക്കാനുള്ള
അവസരമാണിതു്. ഇതൊഘോഷിയ്ക്കാന്‍ നമുക്കു് ഈ വരുന്ന ഫോസ് മീറ്റില്‍ (ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ കോഴിക്കോട് എന്‍ഐടിയില്‍ വച്ചു്)
ഒത്തുചേരാം.

31 പേരാണു് കഴിഞ്ഞ പതിപ്പിന്റെ പരിഭാഷയില്‍ ചേര്‍ന്നതെങ്കില്‍ ഇത്തവണ 13 പേരാണു് സജീവമായി പങ്കെടുത്തതു്. 131084 വാചകങ്ങള്‍
പരിഭാഷപ്പെടുത്താനുള്ള കെഡിഇയില്‍ 31218 (23%) വാചകങ്ങള്‍ പരിഭാഷപ്പെടുത്തി എട്ടു സ്ഥാനങ്ങള്‍ കയറി 55 മതായാണു് മലയാളം
പൂര്‍ത്തിയാക്കിയതു്. ഇന്ത്യന്‍‌ ഭാഷകളില്‍ നമ്മള്‍ നാലാമതായി തുടരുന്നു (ഗുജറാത്തി കുറച്ചു നാളേയ്ക്കു് ആ സ്ഥാനത്തു് കയറിയെങ്കിലും നമ്മളവരെ
വളരെയധികം പുറകിലാക്കി). നമ്മുടെ മുമ്പിലുള്ള ഇന്ത്യന്‍ ഭാഷകള്‍ ഹിന്ദി, തമിഴ്, പഞ്ചാബി എന്നിവയാണു്.

കഴിഞ്ഞ പതിപ്പില്‍ പുറത്തിറങ്ങിയ ഭാഗങ്ങളുടെ 25% മാണു് നമ്മള്‍ പൂര്‍ത്തിയാക്കിയതു് (മുഴുവന്‍ കെഡിഇയുടെ 14% മാണു് നമ്മളന്നു്
തീര്‍ത്തതു്. ചില ഭാഗങ്ങള്‍ കെഡിഇയുടൊപ്പം പുറത്തിറങ്ങാറില്ല). നമ്മളന്നു് 63 മതു് സ്ഥാനത്തായിരുന്നു.

ഈ പതിപ്പില്‍ മലയാള പിന്തുണയ്ക്കായി പരിശ്രമിച്ചവരുടെ പേരുകള്‍.

  1. Abhishek Jacob അഭിഷേക് ജേക്കബ്
  2. Ani Peter അനി പീറ്റര്‍
  3. Jesse Francis ജെസ്സെ ഫ്രാന്‍സിസ്
  4. Hari Vishnu ഹരി വിഷ്ണു
  5. Manilal KM മണിലാല്‍ കെഎം
  6. Manu S Madhav മനു എസ് മാധവ്
  7. Pratheesh Prakash പ്രതീഷ് പ്രകാശ്
  8. Praveen Arimbrathodiyil പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
  9. Rajeesh K Nambiar രജീഷ് കെ നമ്പ്യാര്‍
 10. Sankaranarayanan ശങ്കരനാരായണന്‍
 11. Shiju Alex ഷിജു അലക്സ്
 12. Sujith H സുജിത് എച്
 13. Syam Krishnan ശ്യാം കൃഷ്ണന്‍

പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുതല്‍ 63 വയസ്സുകാരനായ കെഎസ്ഇബിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ശങ്കരനാരായണന്‍ വരെയുള്ള ജീവിതത്തിന്റെ പല തുറയിലുമുള്ളവരൂടെ ഒന്നിച്ചുള്ള പ്രവര്‍ത്തനാമാണു് ഇതു് സാധ്യമാക്കിയതു്.

കെഡിഇയുടേയും മറ്റു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടേയും മലയാള പരിഭാഷയില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ ചര്‍ച്ചാവേദിയില്‍ വരൂ.
Subscribe

 • Post a new comment

  Error

  default userpic

  Your IP address will be recorded 

  When you submit the form an invisible reCAPTCHA check will be performed.
  You must follow the Privacy Policy and Google Terms of use.
 • 0 comments